Advertisment

ലഹരി ഗുളികകളുമായി സിനിമാ നടന്‍ അറസ്‌റ്റില്‍

New Update

തലശേരി: നിരോധിത ലഹരി ഗുളികകളുമായി സിനിമാനടന്‍ അറസ്‌റ്റില്‍. +തലശേരി സെയ്‌ദാര്‍പള്ളിക്കു സമീപം ബില്ലന്റകത്ത്‌ വീട്ടില്‍ മിഹ്‌റാജ്‌ കാത്താണ്ടി(34)യെയാണ്‌ എക്‌സൈസ്‌ നാര്‍കോട്ടിക്ക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും സംഘവും ഇന്നലെ അറസ്‌റ്റ്‌ ചെയതത്‌. 1000 മില്ലിഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്ത്‌ ആംപ്‌ഫിറ്റാമിനും 7.5 ഗ്രാം സ്‌പാസ്‌മോ പ്രോക്‌സിവോണും സഹിതമാണ്‌ ഇയാള്‍ അറസ്‌റ്റിലായത്‌.

Advertisment

publive-image

മൂന്നു സിനിമകളിലും നിരവധി ആല്‍ബങ്ങളിലും മിഹ്‌റാജ്‌ അഭിനയിച്ചിട്ടുണ്ട്‌. പിടിച്ചെടുത്ത ലഹരി ഗുളികകള്‍ മോളി, എക്‌സ്‌റ്റസി എന്നീ ചെല്ലപ്പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. പോയന്റ്‌ രണ്ടു മില്ലീഗ്രാം കൈവശം വച്ചാല്‍ ജാമ്യം ലഭിക്കാത്ത മാരക ലഹരിമരുന്നാണ്‌ ഇത്‌.

വേദന സംഹാരിയായി മാത്രം ഉപയോഗിക്കുന്ന ഇത്‌ മൂന്നു ഡോക്‌ടര്‍മാരുടെ കുറിപ്പ്‌ ഉണ്ടെങ്കില്‍ മാത്രമെ രോഗികള്‍ക്കു ലഭിക്കൂ. ഒരു മാസം മുമ്പ്‌ കണ്ണൂര്‍ പഴയങ്ങാടി മാട്ടൂല്‍ ഭാഗത്തു നിന്നും ഇതേ ലഹരിമരുന്ന്‌ പിടികൂടിയിരുന്നു.

Advertisment