Advertisment

*ഓണക്കാലം സംഗീതസാന്ദ്രമാക്കാന്‍ 'മഴയിലും ചേലായ്' വിരുന്നെത്തുന്നു; ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: 'മഴയിലും ചേലായ്' ആസ്വാദകര്‍ക്കു മുന്നില്‍ വിരുന്നെത്തുകയാണ് ഒരു ഗാനം. 'ഈണത്തില്‍ പാടിയ പാട്ടി'നു ശേഷം ഗ്രീന്‍ ട്യൂണ്‍സ് ഒരുക്കുന്ന ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. മലയാളത്തിനു നിരവധി മധുരഗീതങ്ങള്‍ സമ്മാനിച്ച ഗായകന്‍ വിധു പ്രതാപാണു ഗാനം ആലപിക്കുന്നത്.

Advertisment

publive-image

അനില്‍ രവീന്ദ്രന്‍ രചിച്ച് നവാഗത സംഗീതസംവിധായകന്‍ ഹരിമഹേഷ് ഈണം പകര്‍ന്ന ഗാനം ഓണക്കാലത്തു ശ്രോതാക്കള്‍ക്കരികിലെത്തും. കാതിനിമ്പമാര്‍ന്ന ഗാനങ്ങള്‍ ആസ്വാദകര്‍ക്കായി ഒരുക്കുന്ന ഗ്രീന്‍ ട്യൂണ്‍സിന്റെ യൂട്യൂബ് ചാനലിലൂടെ 'മഴയിലും ചേലായ്' റിലീസ് ചെയ്യും.

ഗാനത്തിന്റെ വീഡിയോ തയ്യാറാക്കിയത് ശാലു മങ്ങാട്ടാണ്. ഛായാഗ്രഹണം ബ്രിജേഷ് പെരിഞ്ചേരിയും രാജേഷ് മല്ലശേരിയും. എഡിറ്റിങ് അരുണ്‍ ദാസ്. നിശ്ചലദൃശ്യങ്ങള്‍ ഒരുക്കിയത് സുധീഷ് കരിയം. ഗ്രാഫിക് ഡിസൈന്‍ വരുണ്‍ മോഹന്‍.

നല്ല പാട്ടിനെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനു ശ്രോതാക്കള്‍ നെഞ്ചോടുചേര്‍ത്ത 'ഈണത്തില്‍' എന്ന ഗാനത്തിനുശേഷം ഗ്രീന്‍ ട്യൂണ്‍സ് പുറത്തിറക്കുന്ന ഗാനമാണു 'മഴയിലും ചേലായ്'. 'ഈണത്തില്‍ പാടിയ പാട്ടി'നു ലഭിച്ച സ്വീകാര്യത മഴയുടെ ചേലുള്ള പുതിയ ഗാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

Advertisment