Advertisment

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക്; യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കല്‍ നാളെ

New Update

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ വിദഗ്ധ സംഘം നടത്തുന്ന പരിശോധന ഇന്ന് പൂര്‍ത്തിയാകും. വിമാനത്താവളത്തിന് ലൈസെന്‍സ് നല്‍കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് നടക്കുന്നത്. വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കല്‍ നാളെ നടക്കും.

Advertisment

publive-image

ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടര്‍ സന്താനം,അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ കുമാര്‍ എന്നിവരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നത്. വിമാനത്താവളത്തിന് ലൈസെന്‍സ് അനുവദിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് പുരോഗമിക്കുന്നത്.

വലിയ വിമാനം ഇറക്കിയുള്ള പരിശോധനയാണ് ലൈസന്‍സ് ലഭിക്കുന്നനതിനുള്ള അവസാന കടമ്പ. ഇതിനായി എയര്‍ ഇന്ത്യയുടെ 200 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമായിരിക്കും പരീക്ഷണ പറക്കല്‍ നടത്തുന്നത്. ഈ മാസം തന്നെ ഈ പരിശോധനയും നടത്താന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. ഇത് കൂടി വിജയിച്ചാല്‍ കണ്ണൂരില്‍ നിന്നും അടുത്തമാസം അവസാനത്തോടെ വിമാന സര്‍വ്വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കിയാലിന്റെ പ്രതീക്ഷ.

Advertisment