Advertisment

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് ഇതിഹാസ താരം തിരുത്തി പറഞ്ഞു

New Update

ഐഎസ്എല്‍ നാലാം സീസണിലെ ഹോം മാച്ചില്‍ മുംബൈ സിറ്റിക്കെതിരെ കേരളം ബ്ലാസ്റ്റേഴ്‌സ് കാണിച്ചത് ഗംഭീര പോരാട്ടമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിന് മത്സരത്തില്‍ കൃത്യമായ മുന്‍തൂക്കം നേടാനായി. എന്നാല്‍ പ്രതിരോധ നിരയില്‍ സംഭവിച്ച ഒരൊറ്റ പിഴവിന് ബ്ലാസ്റ്റേഴ്‌സ് വലിയ വില കൊടുക്കേണ്ടിവന്നുവെന്നും വിജയന്‍ പറയുന്നു. ടീം സെറ്റായി തുടങ്ങിയെന്നതും കളി ഉഷാറായി എന്നതും സന്തോഷം പകരുന്നു.

Advertisment

publive-image

കഴിഞ്ഞ രണ്ടു കളികളില്‍ കണ്ടപോലെയായിരുന്നില്ല ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ കളി. പക്ഷേ ജയിക്കാമായിരുന്ന കളി, അതും സ്വന്തം തട്ടകത്തില്‍ സമനിലയായിപ്പോയി എന്നതു നിരാശ തന്നെ. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ ക്ലിനിക്കല്‍ മികവുള്ള ഒന്നായിരുന്നു. റിനോയുടെ ക്രോസ് ഒന്നാംതരം. റിനോയ്ക്ക് ബോള്‍ കൃത്യമായി എത്തിച്ച ബെര്‍റ്റോവിന്റെ പാസ് അദ്ദേഹത്തിന്റെ ക്ലാസും പരിചയ സമ്പത്തും കാട്ടിത്തരുന്നതായിരുന്നു.

അത്തരത്തിലുള്ള വേറെയും മനോഹര പാസുകള്‍ കാണാനായി ബെര്‍ബറ്റോവില്‍നിന്ന്. മധ്യനിരയില്‍ ജാക്കിചന്ദ് സിങ്ങും അധ്വാനിച്ചു കളിച്ചു. മധ്യനിരയും മുന്നേറ്റ നിരയും ഈ സീസണില്‍ ആദ്യമായി ഉണര്‍ന്നു കളിച്ചു കണ്ടു എന്നതുതന്നെ സന്തോഷകരം.

പ്രതിരോധ നിരക്കാര്‍ കഴിഞ്ഞ കളികളിലേതു പോലെ ഗംഭീരമായി. ഒരു തവണയേ അവര്‍ക്കു കാര്യമായി പിഴച്ചുള്ളൂ. പക്ഷേ അതിനു കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണമായിരുന്നു ആദ്ദേഹം.

sachin futbol blasters
Advertisment