Advertisment

കുവൈറ്റില്‍ ശുദ്ധ ജലം പാഴാക്കുന്നവര്‍ക്ക് പിഴ ചുമത്തും

New Update

കുവൈറ്റ് : കുവൈറ്റില്‍ ശുദ്ധജലം പാഴാക്കി കളയുന്നവര്‍ക്ക് പിഴ ചുമത്താന്‍ ആലോചിക്കുന്നതായി ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ മന്ത്രാലയം എനര്‍ജി എഫിഷന്‍സി ഡയറക്ടര്‍ ഇഖ്ബാല്‍ അല്‍ തൈയാര്‍ വെളിപ്പെടുത്തി.

Advertisment

publive-image

ഫത്വ ആന്‍ഡ് ലെഡിസ്ലേറ്റീവ് വകുപ്പുമായി ചേര്‍ന്ന് സഹകരിച്ചാണ് ജലം പാഴാക്കുന്നവര്‍ക്കെതിരെ നടപടിക്ക് ആലോചിക്കുന്നത്. ശുദ്ധജലം ഉപയോഗിച്ച് വീടുകളും വരാന്തകളും ശുചീകരിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.

ശുദ്ധജലം ഉല്‍പ്പാദിപ്പിക്കാനുള്ള ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ജലം പാഴാക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

kuwait kuwait latest
Advertisment