Advertisment

മുംബൈയില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം; ഏഴ് പേര്‍ക്ക് പരിക്ക്

New Update

മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

കഴിഞ്ഞ 29ന് പുലര്‍ച്ചെ ലോവര്‍ പരേലിലെ കമലാമില്‍സ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ടു മാനേജര്‍മാരെ അറസ്റ്റ് ചെയ്തു.

mumbai fire
Advertisment