Advertisment

ബംഗലൂരുവില്‍ ബാറില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു

New Update

ബംഗലൂരു: ബംഗലൂരുവില്‍ കെആര്‍ മാര്‍ക്കറ്റിലെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചു. പുലര്‍ച്ചെ 2.30ഓടെയാണ് അപകടം ഉണ്ടായത്. ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

Advertisment

തുംകൂര്‍ സ്വദേശികളായ സ്വാമി(23), പ്രസാദ്(20), മഹേഷ്(35) ഹസന്‍ സ്വദേശി മഞ്ജുനാഥ്(45), മാണ്ഡ്യ സ്വദേശി കീര്‍ത്തി(24) എന്നിവരാണ് മരിച്ചത്.

publive-image Close-up of fire and flames on a black background (Huge file)

റസ്‌റ്റോറന്റോട് കൂടിയ ബാറിന്റെ പാചകപ്പുരയില്‍ നിന്ന് പുലര്‍ച്ചെ 2.30യോട് കൂടി പുകയുയരുന്നത് ചിലര്‍ കണ്ടതിനെ തുടര്‍ന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തീ പൂര്‍ണമായും അണച്ചു. പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കുംബാര സംഘ കെട്ടിടത്തിലെ താഴെ നിലയിലുള്ള കൈലാഷ് ബാര്‍ ആന്റ് റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്.

Advertisment