Advertisment

രാജ്യത്തെ ഏറ്റവും വലിയ സിനിമാ ഷൂട്ടിംഗ് വേദികളിലൊന്നായ മുംബൈ സിനി വിസ്റ്റ സ്റ്റുഡിയോയിൽ വന്‍ തീപിടുത്തം

New Update

publive-image

Advertisment

മുംബൈ ∙ രാജ്യത്തെ ഏറ്റവുംവലിയ സിനിമാ ഷൂട്ടിംഗ് വേദികളിലൊന്നായ മുംബൈ നഗരത്തിലെ കാർജൂർ മാർഗിലുള്ള സിനി വിസ്റ്റ സ്റ്റുഡിയോയിൽ വന്‍ തീപിടുത്തം. ആളപായമോ പരുക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല .

ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഏഴോളം ഫയർ എഞ്ചിനുകളും ആറു വാട്ടർ ടാങ്കറുകളും ചേർന്ന് രാത്രി വൈകിയും തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.

30ൽ അധികം ഷൂട്ടിങ് ലൊക്കേഷനുകളുള്ള സിനിവിസ്റ്റ് സ്റ്റുഡിയോ അഞ്ച് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്നതാണ്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ കാരണമെന്ന് സംശയിക്കുന്നുണ്ട് . ഏത് സമയവും നിരവധി ആളുകള്‍ ഉള്ള സ്റ്റുഡിയോ ആണിത് .

mumbai mumbai dalit attack
Advertisment