Advertisment

ഇതുവരെ രോഗം പിടിപെടാതെ സുരക്ഷിതമായി നിന്ന രാജ്യങ്ങളിലേക്കും കൊറോണയുടെ രംഗപ്രവേശം ! വാനുവാട്ടില്‍ ആദ്യ കൊറോണ കേസ് കണ്ടെത്തി

New Update

ഇതുവരെ രോഗം പിടിപെടാതെ സുരക്ഷിതമായി നിന്ന രാജ്യങ്ങളിലേക്കും കൊറോണയുടെ രംഗപ്രവേശം. കഴിഞ്ഞ ബുധനാഴ്ച പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടിലും ആദ്യ കൊറോണ കേസ് കണ്ടെത്തി. ഇതിനുപുറമെ, മാര്‍ഷല്‍ ദ്വീപ്, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisment

publive-image

കൊറോണ പോസിറ്റീവ് ക്രൂ അംഗങ്ങള്‍ക്കൊപ്പം ഒരു കപ്പലില്‍ യാത്ര ചെയ്ത സമോവ ദ്വീപ് നിവാസിയായ ഒരാളെ ക്വാറന്റൈനിലാക്കി.

കൊറോണ കേസുകള്‍ സ്ഥിരീകരിക്കാത്ത ഒന്‍പത് രാജ്യങ്ങള്‍ മാത്രമേ ഭൂമിയിലുള്ളൂ എന്നാണ് ടൈം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഉത്തരകൊറിയയെയും തുര്‍ക്ക്‌മെനിസ്ഥാനെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ പട്ടിക ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമല്ല.

പകര്‍ച്ചവ്യാധി തുടങ്ങിയ ശേഷം പസഫിക് സമുദ്രത്തിലെ വിവിധ ദ്വീപു രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രാജ്യങ്ങളും കൊറോണയുടെ പിടിയിലാണ്. യു.എസില്‍ നിന്ന് മടങ്ങിയെത്തിയ 23 കാരനായ യുവാവ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി വാനുവാട്ടു ആരോഗ്യ വകുപ്പ് അറിയിച്ചു.

ആദ്യ കൊറോണ കേസ് ഒക്ടോബര്‍ ആദ്യം സോളമന്‍ ദ്വീപ് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം മറ്റ് നിരവധി പേര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. വൈറസ് ദ്വീപിലെ പല ചെറിയ രാജ്യങ്ങളിലേക്കും പടര്‍ന്നാല്‍ അത് നിയന്ത്രിക്കുന്നത് പ്രാദേശിക ഭരണകൂടത്തിന് എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായതാണ് ഇതിനു കാരണമായി പറയുന്നത്.

covid 19 corona world
Advertisment