Advertisment

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ക്കണം; ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു

New Update

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിമാര്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു. ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയും മഥന്‍ ബി ലോക്കൂറുമാണ് കത്തയച്ചത്.

Advertisment

സുപ്രീംകോടതിയുെട ഭാവിക്കും സുരക്ഷക്കും വേണ്ടി ഫുള്‍കോര്‍ട്ട് വളിക്കണമെന്നാണ് കത്തില്‍ ജഡ്ജിമാര്‍ ആവശ്യപ്പെടുന്നത്.

publive-image

ചിഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളോട് വിയോജിച്ച് ജസ്റ്റിസ് ജെ. ചേലമേശ്വറിന്റെ നേതൃത്വത്തില്‍ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ നേരത്തെ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് രാജ്യസഭാ അധ്യക്ഷന്‍ തള്ളുകയായിരുന്നു.

Advertisment