Advertisment

വിമാനത്തിലെ ഫാനിൽ അടിവസ്ത്രമുണക്കിയ യുവതി സോഷ്യല്‍ മീഡിയയില്‍ സംഭവമായി ?

New Update

publive-image

Advertisment

വിമാനയാത്രയ്ക്കിടെ വിമാനത്തിലെ ഫാനിൽ അടിവസ്ത്രമുണക്കിയ യുവതി സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായി മാറി. ഉറാള്‍ എയര്‍ലൈന്‍സിൽ തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്നും റഷ്യയിലെ മോസ്കോയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

യുവതി ഇരുപത് മിനിറ്റോളം യാതൊരു ശങ്കയും കൂടാതെ അടിവസ്ത്രം ഫാനിനു കീഴിൽ ഉയർത്തിപിടിച്ചിരുന്നു. യാത്രക്കാർ അതിശയത്തോടെ നോക്കിയെങ്കിലും യുവതി അതൊന്നും ശ്രദ്ധിച്ചതുപോലുമില്ല. യുവതിയുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അടിവസ്ത്രമുണക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യുവതിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് യാത്രക്കാർ പ്രതികരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഒരു യാത്രക്കാരൻ പറയുന്നു.

ഈ കാലത്ത് ഇതൊന്നും വലിയ സംഭവമാക്കേണ്ട കാര്യമില്ലെന്നാണ് ഒരു സ്ത്രീ പറയുന്നത്. ഈ അടിവസ്ത്രം യുവതിയുടെ കുട്ടിയുടേതാണെന്നും ചിലർ പറയുന്നു.

air news jet airways air polluction
Advertisment