Advertisment

പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​ർ​ക്കു​ള്ള 10,000 രൂ​പ​ ധനസഹായത്തിന് പുതിയ അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്ന് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​ർ​ക്കു​ള്ള 10,000 രൂ​പ​യു​ടെ ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യ​ത്തി​നു കൂ​ടു​ത​ൽ പേ​രെ ഇ​നി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ലെ 4.93 ല​ക്ഷം പേ​ർ​ക്കു മാ​ത്ര​മാ​കും 10,000 രൂ​പ ആ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​ത്.

എ​ന്നാ​ൽ, അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ള്ള​വ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ചു ന​ട​പ​ടി​യെ​ടു​ത്താ​ൽ മ​തി​യെ​ന്ന് റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,47,566 പേ​ർ​ക്ക് ആ​ശ്വാ​സ​ധ​നം ന​ൽ​കി​യ​താ​യും റ​വ​ന്യു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ഖ്യ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് 6200 രൂ​പ​യും ദു​ര​ന്ത​പ്ര​തി​ക​ര​ണ നി​ധി​യി​ൽ​നി​ന്ന് 3800 രൂ​പ​യും ചേ​ർ​ത്താ​ണ് 10,000 രൂ​പ ന​ല്കു​ന്ന​ത്. ഇ​തി​നു പു​റ​മേ ദു​ര​ന്ത​പ്ര​തി​ക​ര​ണ നി​ധി​യി​ൽ​നി​ന്നും 3800 രൂ​പ വീ​തം 87514 കു​ടും​ബ​ങ്ങ​ൾ​ക്കു ന​ല്കി

flood
Advertisment