Advertisment

പ്രളയത്തില്‍ കേടായ വാതിലുകള്‍ പുതുക്കി നല്‍കി വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകര്‍

New Update

കൊടിയത്തൂര്‍: പ്രളയക്കെടുതിയില്‍ നശിച്ചുപോയ വാതിലുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ മാറ്റിവെച്ചു നല്‍കിയത് വീട്ടുകാര്‍ക്ക് വലിയ ആശ്വാസമായി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കാരാട്ട് പ്രദേശത്തെ വാതിലുകളാണ് പുതുക്കി നല്‍കിയത്.

Advertisment

publive-image

വേഗത്തില്‍ വെള്ളം കയറുന്ന താഴ്ന്ന പ്രദേശമായതിനാല്‍ പെട്ടെന്ന് അഴിച്ചെടുക്കാന്‍ പറ്റുന്ന തരം വാതിലുകളാണ് സ്ഥാപിച്ചത്. സാധനങ്ങള്‍ നഷ്ടപ്പെട്ട ദുരിതബാധിത മേഖലയിലെ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ബാഗ്, പാത്രങ്ങള്‍, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങളും വിതരണം ചെയ്തു.

publive-image

വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സാറ ടീച്ചറും യൂനിറ്റ് പ്രസിഡന്റ് പി.പി.അഷ്‌റഫും ചേര്‍ന്ന് ഏറ്റുവാങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചാലില്‍ അബ്ദു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

publive-image

സാലിം ജീറോഡ്, ഹമീദ് കൊടിയത്തൂര്‍, റഫീഖ് കുറ്റിയോട്ട്, സഫീറ കൊളായില്‍, മുംതാസ് കൊളായി എന്നിവര്‍ സംസാരിച്ചു. ജാഫര്‍ പുതുക്കുടി, വി.കെ. സത്താര്‍, കെ.സി. ഉണ്ണിച്ചേക്കു, പി.വി.ആയിശക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

publive-image

Advertisment