Advertisment

സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി മൂവാറ്റുപുഴ നിര്‍മ്മല ഹയർ സെക്കൻഡറി സ്കൂളിലെ അലുമിനി അസോസിയേഷന്റെ കാരുണ്യ കൈതാങ്ങ്

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ: നാടിനെ നടുക്കിയ വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി മൂവാറ്റുപുഴ നിര്‍മ്മല അലുമിനി അസോസിയേഷന്റെ കാരുണ്യ കൈതാങ്ങ്. സംസ്ഥാനത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് തന്നെ മാതൃകയാവുകയാണ് നിര്‍മ്മലയുടെ സ്വന്തം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. നൂറ്റാണ്ടിലെ മഹാപ്രളയത്തിന് മുന്നിൽ പകച്ച് പോയ നമ്മുടെ കുട്ടികളെ ആത്മധൈര്യം കൊടുത്ത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ മുദ്രവാക്യം.

Advertisment

publive-image

വിദ്യാര്‍ത്ഥികളുള്ള വീടുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 വീടുകള്‍ക്കാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ (NAAM88) സഹായമെത്തിക്കുക. ഇവർ സ്കൂൾ പഠനം പൂർത്തീകരിച്ചിട്ട് 30 വർഷം തികയുന്ന വേളയിൽ അർഹരായ 30 കുംടുബങ്ങളെ വീടുകളിൽ പോയി നേരിൽ കണ്ട് അവസ്ഥകൾ മനസ്സിലാക്കി ഒരോ ആളുകൾക്കും നേരിട്ടാണ് സഹായം എത്തിക്കുന്നത്.

publive-image

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരികേ വീട്ടിലെത്തുന്നവര്‍ക്ക് തങ്ങളാലാവും വിധം സഹായമെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിര്‍മ്മല അലുമിനി അസോസിയേഷന്‍ 88 ന്റെ പ്രസിഡന്റ് അഡ്വ. ഒ. വി. അനീഷ്, സെക്രട്ടറി ബാബു വിനോദ് എന്നിവര്‍ പറഞ്ഞു.

publive-image

കുട്ടികള്‍ക്കു മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാൻ അവരുടെ കുടംബങ്ങളിലേക്ക് സ്റ്റഡി ടേബിള്‍, കസേരകൾ, ഗ്യാസ് സ്റ്റൗ, ബെഡുകൾ, മിക്‌സി, അയേണ്‍ ബോക്‌സ്, ഫാന്‍, കട്ടിലുകൾ , എല്‍ഇഡി ബള്‍ബുകള്‍ എന്നിവയും ഇതിനൊപ്പം ഒരു വീട്ടിലേക്ക് ഭക്ഷണ പദാർത്ഥങ്ങേളടോപ്പം കമ്പിളി പുതുപ്പ് , മരുന്നുകൾ അടങ്ങി കിറ്റുകളും തദവസരത്തിൽ വിതരണം ചെയ്തു.ഏറ്റവും അശരണരായ 5 വിദ്യാർഥികളുടെ വീടുകൾ വരെ കഴുകി വൃത്തിയാക്കി ഇവർ പെയിന്റ് ചെയ്ത് നൽകി കഴിഞ്ഞു .

publive-image

ഇതു കൂടാതെ ഒരു വീട്ടിലേക്ക് ഭക്ഷണ പദാർത്ഥങ്ങേളടോപ്പം കമ്പിളി പുതുപ്പ് , മരുന്നുകൾ അടങ്ങി കിറ്റുകളും തഥവസരത്തിൽ വിതരണം ചെയ്തു.

publive-image

നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അൻറണി പുത്തൻകുളം യോഗം ഉത്ഘാടനം ചെയ്തു. നാം പ്രസിഡന്റ് ഒ.വി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സാധന സാമഗ്രികളുടെ വിതരണോഘാടനം മൂവാറ്റുപുഴ ആർ ഡി.ഒ അനിൽകുമാർ നിർവ്വഹിച്ചു.

publive-image

പുതിതായി രൂപീകരിച്ച NAAM 88 Foundation Trust ന്റെ website ഉത്ഘാടനം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യു നിർവ്വഹിച്ചു. യോഗത്തിൽ സെക്രട്ടറി ബാബു വിനോദ് ,ജോസഫ് എഴുമായിൽ,വനിതാ കൺവീനർ സിസി ഷാജി എന്നിവർ സംസാരിച്ചു.

Advertisment