Advertisment

പ്രളയം: ദുരിതബാധിതരും രക്ഷാപ്രവർത്തകരും ജിദ്ദയിൽ ഒത്തു ചേർന്നു

author-image
admin
New Update

ജിദ്ദ: നാട്ടിലെ പ്രളയക്കെടുതിക്കിരയായ പ്രവാസികളുടെയും ആശ്രിതരുടെയും കേരളത്തിന്റെ വിവിധ സ്ഥങ്ങളിൽ വളണ്ടിയർ സേവനം ചെയ്തവരുടെയും സംഗമം ജിദ്ദയിൽ ഒത്തുചേർന്നു. പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ റഹീം ഒതുക്കുങ്ങൽ ആമുഖ ഭാഷണം നടത്തി. പ്രളയനാന്തരം എന്ന വിഷയം നിസാർ ഇരിട്ടി അവതരിപ്പിച്ചു. ദുരിത ബാധിതർക്ക് നാട്ടിൽ ലഭ്യമായേക്കാവുന്ന വിവിധ സർക്കാർ സഹായങ്ങളും നഷ്ട പരിഹാര മാർഗ നിർദേശങ്ളും അദ്ദേഹം വിവരിച്ചു.

Advertisment

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതും രക്ഷാ സംവിധാനങ്ങളുടെ അഭാവവും അപ്രതീക്ഷിത പ്രളയത്തെ ഭയാനകമാക്കിയതായി പ്രളയം നേരിട്ടനുഭവിച്ച പെരുമ്പാവൂർ സ്വദേശി കെ എം അബ്ദുൽസലാം പറഞ്ഞു. വീടിന്റെ രണ്ടാം നിലിയിൽ കയറി നിന്നിട്ടും കഴുത്തോളം വെള്ളത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നടുക്കം മാള സ്വദേശി വി കെ റഫീഖ് വിവരിച്ചു. അവധിക്ക് നാട്ടിലെത്തിയ ഇടവേളയിൽ മലപ്പുറം തൃശൂർ പതനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലെ നിർധന കുടുംബങ്ങൾക്കിടയിൽ ജിദ്ദയിലെ ബിഗിൻറെ സഹായത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ അനുഭവം മുഹമ്മദലി ഓവുങ്ങൽ വിശദീകരിച്ചു. ശിഹാബ് കരുവാരക്കുണ്ട്, വേങ്ങര നാസർ, എ കെ സൈതലവി തുടങ്ങിയവർ സംസാരിച്ചു.

പ്രളയവും പരിസ്ഥിതിയും എന്ന തലക്കെട്ടിൽ ഉസ്മാൻ പാണ്ടിക്കാട് സംസാരിച്ചു. പരിസ്ഥിതി ലോല പ്രദേശമായ കേരളത്തിന് മണ്ണിനോടും മനുഷ്യനോടും ഇണങ്ങിയ വികസന കാഴ്ചപ്പാട് ഉരുത്തിരയണമെന്നതാണ് പ്രളയം നൽകുന്ന ഒന്നാമത്തെ പാഠമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളുടെയും വിദേശ എൻ ജി ഓ കളുടെയും താല്പര്യങ്ങൾക്കനുസൃതമായ വികസന നയങ്ങൾ സർവ കേരളത്തെ നാശത്തിലെത്തിക്കുമെന്നും പ്രളയവും വരൾച്ചയും തുടർക്കടയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷറഫിയ ഐ ബി എമ്മിൽ ചേർന്ന പരിപാടിക്ക് കെ എം ഷാഫി, എം പി അഷ്‌റഫ്, ഇസ്മായിൽ പാലക്കണ്ടി, ഷഫീക് മേലാറ്റൂർ, സൈനുൽ ആബിദീൻ, എൻ കെ അഷ്‌റഫ്, ഷാഹിദുൽ ഹഖ്, നൗഷാദ് നിടോളി, ഫിറോസ് വേട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

റിപ്പോര്‍ട്ട്‌ അക്ബര്‍ പൊന്നാനി  ജിദ്ദ ബ്യൂറോ

 

Advertisment