Advertisment

ഫ്ലോറൻസ് ചുഴലിക്കാറ്റിൽ നാല് മരണം

author-image
admin
New Update

Florence slams North and South Carolina

Advertisment

വില്‍മിങ്ടണ്‍ : അമേരിക്കയിലെ നോർത്ത് കരോലൈന സംസ്ഥാനത്തു വലിയ നാശം വിതച്ച ഫ്ലോറൻസ്  ചുഴലിക്കാറ്റിൽ നാല് മരണം.  പല പ്രദേശങ്ങളിലും വെള്ളപൊക്കം രൂക്ഷമാണ്.  കനത്ത മഴ  അടുത്ത നാൽപ്പത്തെട്ടു മണിക്കൂർ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്. കൊടുങ്കാറ്റില്‍ നിന്ന് ചുഴലിക്കാറ്റായി ദുര്‍ബലപ്പെട്ടെങ്കിലും കനത്ത ആള്‍നാശമുണ്ടാക്കുള്ള ശേഷിയോടെയാണ്  ചുഴലിക്കാറ്റ് കരയിലേക്ക് വീശിത്തുടങ്ങുന്നത്. ആഴ്ചകള്‍ക്ക് മുമ്പേതുടങ്ങിയ മുന്നൊരുക്കങ്ങള്‍ കേന്ദ്രീകരിച്ചതും ജീവഹാനി ഒഴിവാക്കാനുള്ള കരുതല്‍നടപടികളിലാണ്.

എട്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് കാറ്റിന് മുന്നോടിയായി നോര്‍ത്ത് കരലൈനയില്‍ മൂന്നുദിവസംകൊണ്ട് പെയ്തിറങ്ങിയത്. കനത്തമഴയില്‍ ഉരിത്തിരിയുന്ന പ്രളയം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.

Advertisment