Advertisment

രവികുമാറും പ്രസാദ് ജോണും ഫൊക്കാന എക്സിക്യുട്ടീവ് കമ്മിറ്റിയിൽ

author-image
മൊയ്തീന്‍ പുത്തന്‍ചിറ
Updated On
New Update

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഫൊക്കാന എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പ്രമുഖ സംഘാടകരും സാമൂഹ്യ- ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തകരുമായ രവികുമാർ, പ്രസാദ് ജോൺ എന്നിവരെ നാമനിർദ്ദേശം (co opt) ചെയ്തതായി പ്രസിഡന്റ് മാധവൻ ബി നായരും ജനറൽ സെക്രട്ടറി ടോമി കൊക്കാട്ടും അറിയിച്ചു.

Advertisment

publive-image

പ്രവാസി സമൂഹത്തിനിടയിൽ നിറസാന്നിധ്യമായ രവികുമാർ കഴിഞ്ഞ 24 വർഷമായി കുടുംബ സമേതം യു എസിൽ താമസിക്കുന്നു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഗ്ലോബൽ കൺവർഷൻ 2019 ചെയർമാനായിരുന്ന അദ്ദേഹം വേൾഡ് മലയാളി കൗൺസിലിന്റെ എക്സിക്യൂട്ടീവ് അംഗവുമാണ്. അഗ്രജ സേവാ കേന്ദ്രയുടെയും നമാമിന്റെയും സജീവ പ്രവർത്തകനാണ്. ഔദ്യോഗിക രംഗത്ത് കോർപ്പറേറ്റ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന രവികുമാർ നോർത്ത് അമേരിക്ക പ്രി സെയിൽസ് ടീമിന്റെ തലവനാണ്.

ചെങ്ങന്നൂർ സ്വദേശിയായ പ്രസാദ് ജോൺ ബാംഗ്ലൂർ മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച് യൂത്ത് ലീഗ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുകൊണ്ടാണ് നേതൃരംഗത്തേക്ക് എത്തുന്നത്. ഒർലാന്റോ റീജിയണൽ മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ , ബോർഡ് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2016-18 ൽ ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റുമായിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഡയോസിസ് അസംബ്ലി മെംബറായി ഇപ്പോൾ പ്രവർത്തിക്കുന്ന പ്രസാദ് ജോൺ എച്ച്.ഒ.എ ഡയറക്ടർ, ബോർഡ് ട്രഷറർ എന്നീ പദവികളും വഹിക്കുന്നു.

രവികുമാറിന്റെയും പ്രസാദ് ജോണിന്റെയും നേതൃത്വ ശേഷിയും അനുഭവ പരിചയവും ഫൊക്കാനയുടെ സാമൂഹ പ്രവർത്തനങ്ങളെ വിപുലമാക്കാൻ ഉപകരിക്കുമെന്ന് പ്രസിഡന്റ് മാധവൻ ബി നായരും ജനറൽ സെക്രട്ടറി ടോമി കൊക്കാട്ടും അഭിപ്രായപ്പെട്ടു.

fokana committe member5
Advertisment