സ്വാദിഷ്ടമായ ഇടിച്ചക്കത്തോരന്‍

Thursday, April 12, 2018

ചക്കകള്‍ ധാരാളമായി ഉണ്ടാകുന്ന സമയമാണിപ്പോള്‍. അതിനാല്‍ത്തന്നെ  ഇടിച്ചക്കത്തോരന്‍ എങ്ങനെ തയാറാക്കാം എന്ന് നോക്കാം;

ചേരുവകള്‍;

ഇടിയന്‍ ചക്ക – 1 ചെറുത്  ( മുള്ളു കളഞ്ഞു ചെറുതാക്കി മുറിച്ച് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തു വേവിച്ചത് )
ഉള്ളി- 15 -20
വെളുത്തുള്ളി -5 അല്ലി
ഇഞ്ചി-ചെറിയ കഷ്ണം ചതച്ചത്
പച്ചമുളക് -2 എണ്ണം
വേപ്പില,ഉപ്പു – ആവശ്യത്തിന്
ചതച്ച മുളക് – 1 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് – ഒരു പിടി
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് ,ഉഴുന്ന് ,വറ്റല്‍ മുളക് ,വേപ്പില – കടുക് വറക്കാന്‍

തയ്യാറാക്കേണ്ട വിധം;
വേവിച്ച ഇടിയന്‍ ചക്ക കൈ വച്ചു നന്നായി ഉടച്ചെടുക്കുക, ഉലര്‍ന്നിരിക്കണം. ചീന ചട്ടി അടുപ്പില്‍ വച്ച് എണ്ണ ഒഴിക്കുക, ചൂടാകുമ്പോള്‍ കടുക,് ഉഴുന്ന്, വറ്റല്‍ മുളക്, വേപ്പില ഇവ ഇട്ടു മൂപ്പിക്കുക. ഉഴുന്ന് ബ്രൗണ്‍ നിറം ആകണം.

ഇതിലേക്ക് ഉള്ളി, വെളുത്തുള്ളി ചതച്ചത്,പച്ചമുളക്, വേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇവ വാടി കഴിയുമ്പോള്‍ ചതച്ച മുളക് ചേര്‍ക്കുക, മുളക് നന്നായി മൂത്തു കഴിയുമ്പോള്‍ ചിരകിയ തേങ്ങയും ഉടച്ചെടുത്ത ഇടിച്ചക്കയും ചേര്‍ത്ത് ഇളക്കുക.

×