Advertisment

ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധ; അറുപതോളം കുട്ടികള്‍ അവശര്‍; സംഭവം മറച്ചുവെച്ച് സ്‌കൂള്‍ അധികൃതര്‍

New Update

തിരുവനന്തപുരം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധ. അറുപത് കുട്ടികള്‍ അവശരാണ്. കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാതെ സംഭവം മറച്ചുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചു. ഡോക്ടറെ സ്‌കൂളിലെത്തിച്ച് വൈദ്യസഹായം നല്‍കുകയാണ് ചെയ്തത്. സംഭവം പുറത്ത് അറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിടുകയായിരുന്നു.

publive-image FILE- In this Feb. 9, 2018, file photo, a nurse hooks up an IV to a flu patient at Upson Regional Medical Center in Thomaston, Ga. A nasty flu season and fresh insurance deductibles may combine this winter to smack patients around the country with expensive medical bills. (AP Photo/David Goldman, File)

ഇന്നലെ രാത്രിയിലാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായത്. കൂട്ടുകാര്‍ ഇപ്പോഴും അവശരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രക്തം ഛര്‍ദിച്ച രണ്ടുകുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത് ഇപ്പോഴാണ്. വീട്ടിലോ ആശുപത്രിയിലോ കൊണ്ടുപോകണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു.

Advertisment