Advertisment

ഓൾ ഇന്ത്യാ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, സിയസ്കോ എഫ്‌സി ചാമ്പ്യന്മാരായി

New Update

ബയാന്‍ : കേരള ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്വം കുവൈറ്റിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ AKFC സംഘടിപ്പിച്ച ഓൾ ഇന്ത്യാ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് "സമ്മർ ഷോഡൌണിൽ" സിയസ്കോ എഫ്.സി ചാമ്പ്യൻമാരായി.

Advertisment

publive-image

കുവൈറ്റിലെ 18 പ്രമുഖ ഇന്ത്യൻ ക്ലബ്ബുകളെ അണിനിരത്തി ബയാൻ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ കരുത്തരായ ബിഗ്‌ബോയ്സ് എഫ്.സിയേ ഫൈനലിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി സിയസ്കോ എഫ്.സി ജേതാക്കളായത് .

ഗോവൻ ക്ലബ്ബ് ഫാത്തിമ ബോയ്സിനാണ് മൂന്നാം സ്ഥാനം. ബ്ലാസ്റ്റേഴ്‌സ് എഫ്.സി നാലാം സ്ഥാനവും ഫെയർ പ്ലേ അവാർഡും സ്വന്തമാക്കി.

ടൂർണമെനന്റിലെ മികച്ച താരമായി ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ബാസിമും മികച്ച പ്രതിരോധ നിര താരമായി സിയസ്കോ എഫ്.സിയുടെ ക്യാപ്റ്റൻ ഡാനിഷിനേയും , മികച്ച ഗോൾ കീപ്പറായി ബിഗ്‌ ബോയ്സ് എഫ്.സിയുടെ നൗഫലിനേയും തിരഞ്ഞടുത്തു.

kuwait
Advertisment