Advertisment

സ്ത്രീയെ സ്പര്‍ശിച്ച കേസില്‍ മുന്‍ ഡിഡിസി ഡയറക്ടറെ അറസ്റ്റ് ചെയ്തു

New Update

ന്യൂയോര്‍ക്ക് : സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് ട്രഷറര്‍ മുന്‍ ഡയറക്ടറും ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് മുന്‍ കമ്മിഷണറുമായിരുന്ന ഡോ.തോമസ് ഫ്രിഡിനെ സ്ത്രീയുടെ സമ്മതമില്ലാതെ സ്പര്‍ശിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഡോ.തോമസിന്റെ ബ്രൂക്ക്‌നിലിനെ വീട്ടില്‍ നടത്തിയ പാര്‍ട്ടിക്കു ശേഷം രാത്രി പിരിഞ്ഞഉ പോകുന്നതിനിടെയിലാണ് ഡോ.തോമസ് ദീര്‍ഘകാല പരിചയക്കാരിയായിരുന്ന സ്ത്രീയെ ബലമായി സ്പര്‍ശിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു.

Advertisment

publive-image

ഓഗസ്റ്റ് 24ന് വീട്ടില്‍ നിന്നും കൈവിലങ്ങണിയിച്ചാണ് ഡോക്ടറെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ െചയ്തു കൊണ്ടു പോയത്. ബ്രൂക്ക്‌ലിന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസ് പരാതിക്കാരിയുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ഡോക്ടര്‍ക്കെതിരെ എടുത്ത നിയമനടപടി പൊതുജീവിതത്തെയോ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് നടത്തിയ സേവനത്തെയോ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് ഡോക്ടറുടെ വക്താവ് ചൂണ്ടിക്കാട്ടി.

2009ല്‍ സിഡിസിയുടെ ഡയറക്ടറായി ബറാക് ഒബാമയാണു ഡോക്ടറെ നിയമിച്ചത്. 2017ല്‍ ട്രംപ് അധികാരമേറ്റ ദിവസം രാജിവയ്ക്കുകയും ചെയ്തു.

ബ്രൂക്ക്‌ലിന്‍ ക്രിമിനല്‍ കോര്‍ട്ടില്‍ ഹാജരാക്കുന്ന ഡോക്ടര്‍ക്കെതിരെ ഫോഴ്‌സിബില്‍ ടച്ചിങ്, സെക്‌സ് എബ്യൂസ് തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.

Advertisment