Advertisment

ചാരായ വില്‍പ്പനയും മയക്കുമരുന്ന് ഉപയോഗവും; നാലു ഇന്ത്യക്കാരടക്കം ആറു പ്രവാസികള്‍ കുവൈറ്റില്‍ പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ചതിനും ചാരായ വില്‍പന നടത്തിയതിനും നാലു ഇന്ത്യക്കാരടക്കം ആറു പ്രവാസികളെ കുവൈറ്റില്‍ പിടികൂടി.

നെയിദ് അല്‍ ഗാറിലാണ് സംഭവം. കാപിറ്റല്‍ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ ദസ്മ പൊലീസ് സ്റ്റേഷന്‍ മേധാവി ലെഫ്റ്റനന്റ് കേണല്‍ ഹാംദാന്‍ അല്‍ അസ്മിക്ക് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് നാലു ഇന്ത്യക്കാര്‍ പിടിയിലായത്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് വിട്ടു. കുവൈറ്റിലേക്ക് ഇനി തിരിച്ചെത്താനാകാത്ത വിധം ഇവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment