Advertisment

യെമന്‍ സ്വദേശിയുടെ കൊലപാതകം; ഖത്തറില്‍ നാലു മലയാളികള്‍ക്ക് വധശിക്ഷ

New Update

publive-image

ദോഹ: സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി വ്യാപാരിയായ യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി അഷ്ഫീര്‍ കെ, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി. ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതിപട്ടികയിലുള്ള 27 പ്രതികളും മലയാളികളാണ്.

മറ്റു പ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയും വിധിച്ചു. ഏതാനും പേരെ വിട്ടയച്ചു. 2019 ജൂണിലാണു സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്. 27 പേരിൽ 3 പ്രധാന പ്രതികൾ പിടിയിലാകും മുൻപു ഖത്തർ വിട്ടു. വിധി പ്രഖ്യാപനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisment