Advertisment

നാലാമത് ദോഹ ഇസ്ലാമിക ധനകാര്യ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

New Update

ദോഹ: നാലാമത് ദോഹ ഇസ്ലാമിക ധനകാര്യ സമ്മേളനം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു.

Advertisment

ഖത്തര്‍ ധനകാര്യ സെന്ററാണ് 'സമകാലിക സാമ്പത്തിക പ്രവണതകളും അറിവുശേഷിയുടെ നിര്‍മാണവും' എന്ന ആശയത്തില്‍ സമ്മേളനം നടത്തിയത്. ബെയ്ത് അലി മശ്‌റൂഹ ഫിനാന്‍സ് കണ്‍സള്‍ട്ടേഷന്റെ സഹകരണത്തോടെ ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ നിരവധി മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. എണ്ണൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

publive-image

ഇസ്ലാമിക് ധനകാര്യം, ഡിജിറ്റല്‍ ലോകം, ശരിയത്ത് നിയമങ്ങള്‍ക്കും നിയമകാര്യ സംവിധാനങ്ങള്‍ക്കും ഇടയിലുള്ള ഇസ്ലാമിക് ധനകാര്യം, സമകാലിക വഖഫും സാമ്പത്തിക വികസനത്തില്‍ വഖഫിന്റെ പങ്കും, ഇസ്ലാമിക് ധനകാര്യത്തിലെ ഭാവിതലമുറയ്ക്കായുള്ള വിവരശേഷി സൃഷ്ടി എന്നിങ്ങനെ നാല് സെഷനുകളിലായിരുന്നു സമ്മേളനം. പ്രാദേശികമായും ആഗോളതലത്തിലും ഇസ്ലാമിക ധനകാര്യമേഖലയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും മികച്ച പിന്തുണ നല്‍കാന്‍ സമ്മേളനത്തിലൂടെ വഴിതെളിച്ചിട്ടുണ്ട്.

qatar
Advertisment