Advertisment

ജബല്‍പൂര്‍ മുന്‍ വികാരി ജനറാള്‍ ഫാ. ജോസഫ്‌ തോയലില്‍ അന്തരിച്ചു

author-image
സാബു മാത്യു
New Update

publive-image

Advertisment

തൊടുപുഴ : ജബല്‍പൂര്‍ രൂപതാംഗം ഫാ. ജോസഫ്‌ തോയലില്‍ (88) നിര്യാതനായി. സംസ്‌കാരം 20-07-2018 (വെള്ളി) രാവിലെ ഒമ്പതിന്‌ ജബല്‍പ്പൂര്‍ സെന്റ്‌ പീറ്റര്‍ ആന്റ്‌ പോള്‍ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

കോടിക്കുളം തോയലില്‍ പരേതരായ മത്തായി-ത്രേസ്യാ ദമ്പതികളുടെ മകനാണ്‌. കോടിക്കുളം ഇടവകയില്‍ നിന്നുള്ള ആദ്യത്തെ മിഷനറി വൈദികനാണ്‌.

പാലാ മിഷന്‍ ഹോമില്‍ ചേര്‍ന്ന ശേഷം ജബല്‍പ്പൂര്‍ മിഷന്‍ തെരഞ്ഞെടുക്കുകയായിരുന്നു.

മേജര്‍ സെമിനാരി വിദ്യാഭ്യാസം റാഞ്ചി സെന്റ്‌ ആല്‍ബര്‍ട്ട്‌ കോളേജിലായിരുന്നു. അസി. വികാരി, വികാരി, കത്തീഡ്രല്‍ വികാരി, രൂപത ചാന്‍സലര്‍, വികാരി ജനറാള്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സഹോദരങ്ങള്‍ : ആഗസ്‌തി, ത്രേസ്യാ കൂട്ടുങ്കല്‍ (കടവൂര്‍), പരേതരായ സെബാസ്റ്റ്യന്‍, ഉലഹന്നാന്‍, വര്‍ഗീസ്‌, ജോര്‍ജ്ജ്‌, സിസ്റ്റര്‍ ജോണ്‍ വിയാനി, കുര്യാക്കോ (ബോസ്‌കോ).

idukki
Advertisment