Advertisment

ആശംസ അര്‍പ്പിച്ചാലും നമസ്‌ക്കരിച്ചാലും മെബര്‍ ആകില്ല ; കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം;ബിജെപിയില്‍ അംഗത്വമെടുത്തെന്ന വാര്‍ത്ത നിഷേധിച്ച് ഫാദര്‍ ജെ മാത്യൂ മണവത്ത് മണര്‍കാട്

New Update

കോട്ടയം : ബിജെപിയില്‍ അംഗത്വമെടുത്തെന്ന വാര്‍ത്ത നിഷേധിച്ച് ഫാദര്‍ ജെ മാത്യൂ മണവത്ത് മണര്‍കാട് രംഗത്ത്. ആശംസ അര്‍പ്പിച്ചാലും നമസ്‌ക്കരിച്ചാലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെയും മെബര്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെയും അംഗമല്ല .വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം. ഫാദര്‍ പറഞ്ഞു.

Advertisment

publive-image

തന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണെന്നും രാഷ്ട്രിയം തന്റെ മേഖലയല്ലെന്നും ഫാദര്‍ വ്യക്തമാക്കി .ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ അംഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . എല്ലാ രാഷ്ടീയ പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്. ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്., ആ നിലയില്‍ ബിജെപിയിലെ അല്‍ഫോണ്‍സ് കണ്ണന്താനവുമായിട്ട് ബന്ധം ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി വ്യക്തി ബന്ധമുണ്ട്.

കോട്ടയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയെ കാണാനിടയായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. സൗദി അറേബ്യയില്‍ വച്ച് മരണപ്പെട്ട തന്റെ നാട്ടുകാരനായ ഒരു യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് താന്‍ ബിജെപി അധ്യക്ഷനെ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദിയില്‍ നിന്നും മൃതദേഹം കൊണ്ടുവരുന്നതിന് നിര്‍ധനമായ ആ കുടുംബത്തിന്റെ അപേക്ഷ പേറി സന്ദര്‍ശിച്ചു എന്നത് സത്യമാണ്. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോ?, .ഫാദര്‍ ചോദിക്കുന്നു.

ഇതോടൊപ്പം ജോസ്‌കെ മാണി എംപിയെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?

കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ കര്‍ത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും, ത്രിവര്‍ണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട് ഡീക്കന്‍, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കന്‍, ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്, ഫാദര്‍ തോമസ് കുളത്തുംഗല്‍ എന്നിവര്‍ ബിജെപി അംഗത്വം എടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്തതു മൂലം ഫാദര്‍ ജെ മാത്യുവും പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് അഭ്യൂഹം പരക്കുകയായിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

Advertisment