Advertisment

സ്വർഗരാജ്യത്തിന്​ വേണ്ടി പണിയെടുക്കുന്ന പുരോഹിതന്മാർക്ക്​ യോജിച്ച്​ പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഇടം കമ്യൂണിസ്​റ്റ്​ പാർട്ടിയാണെന്ന്‍ ഫാ. മാത്യൂസ് വാഴക്കുന്നം

New Update

publive-image

Advertisment

അബ്ബാസിയ: സ്വർഗരാജ്യം ഭൂമിയിൽ സൃഷ്​ടിക്കാനാണ്​ കമ്യൂണിസ്​റ്റുകൾ ശ്രമിക്കുന്നതെന്നും സ്വർഗരാജ്യത്തിന്​ വേണ്ടി പണിയെടുക്കുന്ന പുരോഹിതന്മാർക്ക്​ യോജിച്ച്​ പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഇടം കമ്യൂണിസ്​റ്റ്​ പാർട്ടിയാണെന്നും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഡയറക്ടർ ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നം.

കല കുവൈത്ത് 39 -)൦ വാർഷിക സമ്മേളനത്തിന്‍റെ സമാപനമായി നടത്തിയ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

publive-image

ജാതി, മത, വർഗ ചിന്തകൾക്കപ്പുറത്ത്​ ഇന്ത്യയെന്ന വികാരം ഉയർത്തിപ്പിടിക്കാൻ ഒാരോ ഇന്ത്യക്കാരനും ബാധ്യതയുണ്ടെന്ന്​ ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു. വേദം പഠിക്കാൻ അവസരം നിഷേധിക്കപ്പെട്ടവർക്ക്​ നാട്യവേദമെന്ന പുതിയ വേദം സൃഷ്​ടിച്ച ഭരതമുനിയുടെ നാടാണ്​ ഭാരതം.

ആ ഭാരതത്തിൽ കൂട്ടക്കൊലയിൽ പ്രതിചേർക്കപ്പെട്ട ശേഷം വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്​ അധികാരത്തിൽ വന്ന പ്രധാനമ​ന്ത്രിയാണ്​ ഭരിക്കുന്നത്​ എന്നത്​ ദുഃഖകരമാണ്​. ഈശ്വരന്‍ സമസൃഷ്ടിയാണ്.

publive-image

ക്രിസ്​ത്യാനികളുടെ രക്ഷക്ക്​ വേണ്ടിമാത്രമല്ല ക്രിസ്തു അവതരിച്ചത്​. മതപരമായ ഭിന്നതക്ക്​ അടിസ്ഥാനമില്ലാത്ത മണ്ണാണ്​ കേരളം. സ്വർഗീയന്മാരെ സൃഷ്​ടിക്കാൻ ഉത്തരവാദപ്പെട്ട പുരോഹിതന്മാർ വർഗീയന്മാരെ സൃഷ്​ടിക്കുന്ന വ്യവസ്ഥക്കെതിരായി എഴുന്നേറ്റുനിൽക്കണം.

അബ്ബാസിയ, അബുഹലീഫ, ഫഹഹീല്‍, സാല്‍മിയ മേഖല സമ്മേളനങ്ങളും 63 യൂനിറ്റ്​ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയുമാണ് കേന്ദ്ര സമ്മേളനം അബ്ബാസിയയിൽ അരങ്ങേറിയത്​. വിവിധ മേഖല സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികള്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തു.

publive-image

സമ്മേളന ഭാഗമായി നാലു മേഖലകളിലായി വിവിധ അനുബന്ധ പരിപാടികളും നടന്നു. അബ്ബാസിയ യുനൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ ഗൗരി ശങ്കര്‍ നഗറില്‍ നടന്ന പൊതുസമ്മേളനത്തിൽ കല കുവൈത്ത്​ ജനറൽ സെക്രട്ടറി സജി തോമസ്​ മാത്യൂ സ്വാഗതം പറഞ്ഞു. കല പ്രസിഡൻറ്​ ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു.

ടി.കെ. സൈജു, ജെ. സജി, സുഗതകുമാർ, ടി.വി. ജയൻ, രമേശ്‌ കണ്ണപുരം, എന്‍ അജിത്‌കുമാര്‍, മുസാഫര്‍, ടോളി പ്രകാശ്, സജീവ് എം. ജോർജ്ജ്, ജിതിൻ പ്രകാശ്, ശിവൻകുട്ടി, ടി.വി. ഹിക്​മത്ത്​ തുടങ്ങിയവർ നേതൃത്വം നൽകി.

publive-image

കല കുവൈത്ത്​ ജോയൻറ്​ സെക്രട്ടറി പ്രസാദ് കരുണാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. പ്രിന്‍സന്‍ ഡിക്രൂസ് നന്ദി പറഞ്ഞു.

തുടർന്ന് 2018 വർഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. പത്തനംതിട്ടയിലെ പെരുന്നാട്ട് ബെഥനി ആശ്രമത്തില്‍ നിന്നും ലഭിച്ച അര ഏക്കര്‍ സ്ഥലത്ത് 12 വീടുകള്‍ നിര്‍മ്മിച്ച്‌ കലാഗ്രാമം സൃഷ്ടിക്കും എന്ന് സജി തോമസ്‌ അറിയിച്ചു .

kuwait kuwait latest kala kuwait
Advertisment