Advertisment

വിശ്വവിജയികള്‍ക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി, മെട്രോയിലെ ആറു സ്റ്റേഷനുകളുടെ പേരു മാറ്റി; രാജ്യത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി ഫ്രഞ്ച് പട

New Update

കാല്‍പ്പന്ത് കളിയുടെ സുവര്‍ണ്ണകിരീടവുമായി നാട്ടിലേക്ക് വന്ന ഫ്രഞ്ച് പടയ്ക്ക് ഗംഭീര സ്വീകരണം. താരങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിനു ചുറ്റം അസംഖ്യം ജനങ്ങള്‍ തടിച്ചുകൂടി. നാടിന്റെ അഭിമാന താരങ്ങള്‍ ലോകകപ്പുമായി നടത്തിയ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാന്‍ 10 ലക്ഷത്തിലധികം ആളുകളാണ് വന്നത്.

publive-image

പാരീസിലെ വടക്കുകിഴക്കന്‍ ചാള്‍സ് ഡീ ഗൗള്‍ എയര്‍പോര്‍ട്ടിലാണ് താരങ്ങള്‍ വന്ന് ഇറങ്ങിയത് . അഗ്‌നിശമന സേനയുടെ സഹായത്തോടെ വാട്ടര്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ഇവരെ സ്വീകരിക്കാനായി ഒരുക്കിയിരുന്നു. സുവര്‍ണ്ണ കീരിടവുമായി കോച്ചും നായകനുമാണ് ആദ്യം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. വിമാനത്താവളത്തിലൂടെ ചുവന്ന പരവതാനി വിരിച്ചാണ് ടീമിനെ രാജ്യം സ്വീകരിച്ചത്.

publive-image

ഫ്രാന്‍സ് ടീമിലെ എല്ലാവര്‍ക്കും രാജ്യത്തെ പരമോന്നത ബഹുമതിയായ ലീജന്‍ ഓഫ് ഓണര്‍ സമ്മാനിക്കാന്‍ തീരുമാനിച്ചു. വിശ്വവിജയികളോടെ ഉള്ള ആദരസൂചകമായി പാരിസ് മെട്രോയിലെ ആറു സ്റ്റേഷനുകള്‍ താല്‍ക്കാലികമായി പേരുമാറ്റി. പ്രശസ്ത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ പേരിലുള്ള സ്റ്റേഷന് താല്‍ക്കാലികമായി വിക്ടര്‍ യൂഗോ ലോറിസ് എന്ന പേരാണ് നല്‍കിയത്.

publive-image

രണ്ടു സ്റ്റേഷനുകള്‍ക്ക് ഫ്രഞ്ച് കോച്ച് ദിദിയേ ദെഷാമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിന്റെ ടീമിന്റെ വിളിപേരാണ് ലെ ബ്ലൂസ് എന്നത്. ഇതും കൂടി ചേര്‍ത്താണ് ബെര്‍സി മെട്രോ സ്റ്റേഷന് പേരിട്ടിരിക്കുന്നത്. ഈ സ്റ്റേഷന് ബെര്‍സി ലെ ബ്ലൂസ് എന്നാണ് പേരിട്ടത്.

publive-image

അവ്റോണ്‍,ചാള്‍സ് ദെ എറ്റോയ്ലെ സ്റ്റേഷന്‍ എന്നിവയുടെയും പേരു മാറ്റിയിട്ടുണ്ട്. അവ്റോണ്‍ സ്റ്റേഷന് നൗസ് അവ്റോണ്‍ ഗാഗ്‌നെ എന്നാണ് പേരിട്ടിരിക്കുന്നത്. ഞങ്ങള്‍ നേടിയെന്ന് അര്‍ത്ഥം വരുന്ന വാക്ക് ഉപയോഗിച്ച് പേരിട്ടത് ഫ്രഞ്ച് ടീമിനോടുള്ള ആദരസൂചകമായിട്ടാണ്.

publive-image

ചാള്‍സ് ദെ എറ്റോയ്ലെ സ്റ്റേഷന് ഓണ്‍ എ റ്റു എറ്റോയ്ലെസ് എന്നാണ് പുതിയതായി പേരിട്ടിരിക്കുന്നത്. രണ്ടു നക്ഷത്രങ്ങള്‍ ഞങ്ങള്‍ക്ക് സ്വന്തമെന്നാണ് ഈ പേരിന് അര്‍ത്ഥം. ഫ്രാന്‍സിന്റെ രണ്ടു ലോകകപ്പ് വിജയങ്ങളും ഈ പേരിടുന്നതിന് കാരണമായി.

publive-image

publive-image

Advertisment