Advertisment

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളക്കല്‍ നിരപരാധി!ബിഷപ്പിനു വേണ്ടി ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ ഒരുങ്ങി മിഷനറീസ് ഓഫ് ജീസസ്

New Update

കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഉപവാസ പ്രാര്‍ത്ഥന നടത്തി മിഷനറീസ് ഓഫ് ജീസസ് സമൂഹം. ഫ്രാങ്കോ മുളക്കല്‍ നിരപരാധിയാമെന്നും മിഷനറീസ് ഓഫ് ജീസസ് സമൂഹം പറയുന്നു. കൂടാതെ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന ആരോപണങ്ങളും സമൂഹം ഉന്നയിക്കുന്നുണ്ട്. മിഷനറീസ് ഓഫ് ജീസസിന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

Advertisment

publive-image

ഇത് ആദ്യമായിട്ടല്ല സമൂഹം ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വരുന്നത്. നേരത്തെ ബിഷപ്പിനെ അനുകൂലിച്ച് സമൂഹം വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. പീഡനങ്ങളില്‍ ഇരയാക്കപ്പെട്ട സ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന് നിയമം ഉള്ളപ്പോള്‍ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്നതിന് വേണ്ടി വാര്‍ത്താക്കുറിപ്പിനൊപ്പം കന്യാസ്ത്രീയുടെ ചിത്രവും സമൂഹം പ്രദര്‍ശിപ്പിച്ചിരുന്നു.

അന്ന് ടൈപ്പ് ചെയ്ത വാര്‍ത്താക്കുറിപ്പായിരുന്നെങ്കില്‍ ഇന്ന് കൈകൊണ്ട് എഴുതി തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പാണ്. മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന എംജെ യുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ബിഷപ്പിനെ അനുകൂലിക്കുകയും ബിഷപ്പിന് വേണ്ടി ഉപവാസ പ്രാര്‍ത്ഥന നടത്തുന്ന കാര്യവും ഉള്ളത്.

'നിരപരാധിയായ അഭിവന്ദ്യ മാര്‍ ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നതിലും ജയില്‍വാസം അനുഭവിക്കേണ്ടി വന്നതിലും എംജെ കോണ്‍ഗ്രിഗേഷന്‍ കാരണമായതില്‍ അതീവ ദുഃഖവും തീരാത്ത വേദനയും പ്രകടിപ്പിക്കുകയും അഭിവന്ദ്യ പിതാവിനോടും ഈ ലോകത്തോടും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ദൈവം ഞങ്ങളോടു ക്ഷമിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ഈ പാപക്കറയുടെ പരിഹാരത്തിനായി എംജെ കോണ്‍ഗ്രിഗേഷന്‍ ഒന്നടങ്കം ബുധനാഴ്ച ഉപവസിച്ച് അഭിവന്ദ്യ പിതാവിനായി പ്രാര്‍ഥിക്കുകയാണ്' വാര്‍ത്താറിപ്പില്‍ പറയുന്നു.

മുന്‍കൂര്‍ അനുവാദമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ പല മഠങ്ങളിലും കടന്നുകയറുകയാണ്. ബിഷപ്പിനെതിരേ പരാതിയുള്ളവര്‍ അതാതു ജില്ലകളിലെ പൊലീസിന് പരാതി നല്‍കി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പോലീസ് നിര്‍ദേശം ആശങ്കയുണ്ടാക്കുന്നതാണ്. ബിഷപ്പിനെ പുറത്തിറക്കാതിരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ബിഷപ്പിനെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണ് തുടങ്ങിയവയാണ് പോലീസിനെതിരെ മിഷനറീസ് ഓഫ് ജീസസ് വാര്‍ത്താക്കുറിപ്പില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍.

എംജെ കോണ്‍ഗ്രിഗേഷന്റെ കുറവിലങ്ങാട് മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും കന്യാസ്ത്രീകളും രാത്രി രണ്ടുമണി വരെ ചിരിച്ച് ഉല്ലസിച്ച് ഇരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മഠത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും വാര്‍ത്താകുറിപ്പില്‍ ആരോപിക്കുന്നു.

അതെ സമയം ബിഷപ്പിനു വേണ്ടി ഉപവാസ പ്രാര്‍ത്ഥന നടത്തുന്ന സമൂഹം ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ അനുകൂലിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധാകരമാണ്.

Advertisment