Advertisment

ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ആധുനിക സംവിധാനം ; അഞ്ച് ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തും ;ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് നടന്‍ ദിലീപിനെ ചോദ്യം ചെയ്ത തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍

New Update

കൊച്ചി: ബലാഝംഗക്കേസില്‍ അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്ത തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ വച്ചാണ് ബിഷപ്പിനേയും ചോദ്യം ചെയ്യുന്നത്.

Advertisment

publive-image

ആധുനികമായി ഒരുക്കിയ മുറിയിലായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും.

രണ്ട് മുറികളാണ് ചോദ്യം ചെയ്യലിനായി ഒരുക്കിയിരിക്കുന്നത്.ആദ്യ മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയില്‍ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും.

നേരത്തെ അറിയിച്ചിരുന്നത് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഏറ്റുമാനൂര്‍ ഹൈടെക്ക് പോലീസ് സ്റ്റേഷനിലും കോട്ടയം പോലീസ് ക്ലബിലും ആയിരിക്കുമെന്നാണ്. എന്നാല്‍ ഇന്നലെ രാത്രി ഐജി വിജയ് സാക്കറേയും കോട്ടയം എസ്പി വിജയ് ശങ്കറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലേക്ക് മാറ്റാന്‍ ധാരണയായത്.

Advertisment