Advertisment

ഹർത്താലിനെ മുസ് ലിം യുവാക്കളുടെ അക്രമമായി വ്യാഖ്യാനിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യം :ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

തിരു: കഠ് വ സംഭവവുമായി ബന്ധപ്പെട്ട് ഏപ്രിൽ 16ന് നടന്ന ജനകീയ ഹർത്താലിനെ മുസ് ലിം യുവാക്കളുടെ അക്രമമായി വ്യാഖ്യാനിക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് എസ്.ഇർഷാദ്.

ഹർത്താലിനോടനുബന്ധിച്ച് നടന്ന സംഭവങ്ങളെ പർവതീകരിച്ച് മുസ് ലിം യുവാക്കൾക്കെതിരെയുള്ള നീക്കത്തിനായി ഭരണകൂടം അതിനെ ഉപയോഗപ്പെടുത്തുകയാണ്. മലബാർ ജില്ലകളിൽ വ്യാപകമായ അറസ്റ്റുകൾ നടക്കുന്നു.

ജനകീയ സമരങ്ങളെ കുപ്രചരണങ്ങളിലൂടെയും അടിച്ചമർത്തിയും ഇല്ലാതാക്കുക എന്ന നയമാണ് പിണറായി ഇവിടെയും തുടരുന്നത്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത രാഷ്ട്രീയ ഉണർവുകളെ അരികുവത്ക്കരിക്കുന്ന മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ സമീപനമാണ് ഹർത്താലിന്റെ വിഷയത്തിലും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment