Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

author-image
admin
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ബിഹാറിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രകടന പത്രികയിൽ ബിജെപി ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും വാഗ്ദാനവുമായി രംഗത്തെത്തിയത്.

അതേസമയം, പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ രംഗത്തെത്തി. സൗജന്യ വാക്‌സിൻ നൽകേണ്ടത് ജനക്ഷേമ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രത്യേക ഔദാര്യമല്ലെന്നും സ്റ്റാലിൻ പറഞ്ഞു.

കൊവിഡ് വാക്‌സിൻ സൗജ്യനമായി നൽകുമെന്ന് പറഞ്ഞ് സ്വയം മഹത് വ്യക്തിയായി ചിത്രീകരിക്കാനാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രമം. സൗജന്യമായി വാക്‌സിൻ എത്തിക്കുകയാണ് ആദ്യം വേണ്ടത്. പകരം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ മുഖ്യമന്ത്രിക്ക് മനസ്സാക്ഷിയില്ലേയെന്നും സ്റ്റാലിൻ ചോദിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിലേറുമെന്നും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്നും പാർട്ടി വക്താവ് എ ശരവണൻ പറഞ്ഞു.

Advertisment