Advertisment

ആറുമാസക്കാലം ലൈംലൈറ്റില്‍ നില്‍ക്കാന്‍ കുറേ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. പരാതിക്കാരി ഇപ്പോള്‍ എന്തിയേ ?, എന്തുവായിരുന്നു രണ്ടു വര്‍ഷം. എവിടെയാ ആ മഹതി?; വെളിച്ചപ്പാടുകളില്‍ യാതൊരു വിശ്വാസവുമില്ലെന്ന് ജി സുധാകരന്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ : വെളിച്ചപ്പാടുകളില്‍ യാതൊരു വിശ്വാസവുമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

Advertisment

publive-image

കുറേ ദിവ്യന്മാര്‍, ആറുമാസക്കാലം ലൈംലൈറ്റില്‍ നില്‍ക്കാന്‍ കുറേ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. പരാതിക്കാരി ഇപ്പോള്‍ എന്തിയേ ?, എന്തുവായിരുന്നു രണ്ടു വര്‍ഷം. എവിടെയാ ആ മഹതി. ഉന്നത വിദ്യാഭ്യാസമുള്ള ആ സ്ത്രീയെ ഇങ്ങനെയാക്കിയത് ഭരണനേതൃത്വമല്ലേ. അവരുടെ നയമല്ലേ എന്നും സുധാകരന്‍ ചോദിച്ചു. നമ്മള്‍ ഇങ്ങനെയല്ല, കാര്യം കൈകാര്യം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെ മന്ത്രി ജി സുധാകരന്‍ ന്യായീകരിച്ചു. എല്ലാ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ട്. 12 തവണ തന്റെ വകുപ്പില്‍ റെയ്ഡ് നടന്നു. വകുപ്പ് തലത്തില്‍ മാത്രം അന്വേഷിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകണമെന്നില്ല. 300 ലേറെ വിജിലന്‍സ് അന്വേഷണത്തിന് താന്‍ തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷിച്ചോട്ടെയെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

നമ്മളെല്ലാം അഴിമതിക്കെതിരെ നിലപാട് എടുക്കുന്നവരല്ലേ. കേന്ദ്ര ഏജന്‍സി വട്ടമിട്ടു പറക്കുന്നത് കൊണ്ട് ഇവിടുത്തെ വിജിലന്‍സിനെ പിരിച്ചു വിടണോ. പക്ഷെ ആക്ഷേപിക്കാന്‍ വേണ്ടി അന്വേഷിക്കാന്‍ പാടില്ല. ധനമന്ത്രി നിലപാട് മയപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അന്വേഷിക്കുന്നതിലൊന്നും തെറ്റില്ല. തെറ്റു കണ്ടുപിടിച്ചാല്‍ മന്ത്രിയുടെ മുന്നില്‍ തന്നെ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് വരുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പുന്നപ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ മന്ത്രി സുധാകരന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരോക്ഷ പ്രതികരണം നടത്തിയിരുന്നു. രാഷ്ട്രീയ ശത്രുക്കളെയല്ല, കൂടെ നിന്ന് കണ്ണിറുക്കുന്നവരെയാണ് സൂക്ഷിക്കേണ്ടത്. ശത്രുക്കളെ നമുക്ക് അറിയാം. ഇത്തരക്കാര്‍ പാര്‍ട്ടിക്കകത്ത് കയറിപ്പറ്റിയാണ് ഈ പണി ചെയ്യുന്നത് എന്നും മന്ത്രി സുധാകരന്‍ ഒളിയമ്പെയ്തു.

g sudhakaran
Advertisment