Advertisment

സബീന എം സാലിയുടെ "ഗന്ധദ്വീപുകളുടെ പാറാവുകാരി" പുസ്തകപ്രകാശനം ഇന്ന്.

author-image
admin
New Update

publive-image

Advertisment

റിയാദ് : പ്രവാസ ലോകത്തെ അറിയപെടുന്ന എഴുത്തുകാരി സബീന എം സാലി  എഴുതി  സൈകതം ബുക്സ് പ്രസിദ്ധീകരിച്ച " ഗന്ധദ്വീപുകളുടെ പാറാവുകാരി" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം 11/8/2018 ശനിയാഴ്ച രാത്രി 8 മണിക്ക് റിയാദ് ബത്തയിലെ ക്ലാസ്സിക് ഹാളിൽ വച്ച് പ്രമുഖ മാധ്യമ പ്രവർത്തകനും നിയമ പണ്ഡിതനും എം പി, എം എൽ എ എന്നീ നിലകൾ പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ സെബാസ്റ്റ്യൻ പോൾ നിർവ്വഹിക്കുന്നു.

publive-image

തന്നിലേക്ക് തന്നെ നടത്താറുള്ള ആത്മസഞ്ചാരങ്ങൾക്കിടയിൽ, ഇടയ്ക്കെപ്പോഴോ മറക്കാനോ മായ്ക്കാനോ കഴിയാതെ മനസ്സിൽ ഓളമിടാറുള്ള ചില ഓർമ്മകൾ . മിഴിത്തുമ്പിലെ പകൽവെളിച്ചം പോലെ,  തേടിയെത്തിയ ചില അനുഭവങ്ങൾ, ചിന്തകൾ..പലകാലങ്ങളായി പലയിടങ്ങളിൽ വെളിച്ചം കണ്ട ആ കുറിപ്പുകൾ സമാഹരിച്ച്അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളു മടങ്ങുന്നതാണ്‌ ഗന്ധദ്വീപിലെ പാറാവുകാരി എന്ന സമാഹാരം.

Advertisment