Advertisment

കരിമ്പ എരുമേനി സർവ്വോദയ വായനശാലയ്ക്ക് സമ്മാനമായി എറണാകുളത്തു നിന്നും ഗാന്ധി പുസ്തകങ്ങൾ

New Update

publive-image

Advertisment

പാലക്കാട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം മുടങ്ങുകയും, ലോക്ക്ഡൗൺ കാലയളവ് ശക്തമായതോടും കൂടി വായനയുടെ ലോകത്തേക്ക് ഗ്രാമീണ മേഖലയെ ഉണർത്തുകയാണ് വായനശാലകൾ.

കരിമ്പ പഞ്ചായത്തിലെ എരുമേനി പ്രദേശത്ത് ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച സർവ്വോദയ വായനശാലയ്ക്ക് എറണാകുളം ജില്ലയിലെ ഇരുമ്പനം വിഎച്ച്എച്ച്എസ് സ്ക്കൂളിലെ ഗണിതാദ്ധ്യാപകന്നും ഗാന്ധിയനുമായ ബിജോയി മാസ്റ്റർ പുസ്തകങ്ങൾ നൽകി.

വാർഡ് മെമ്പർ ബിന്ദു പ്രേമൻ പുസ്തക സമാഹരണ ക്യാമ്പെയ്ൻ നടത്തുന്നത് സോഷ്യൽ മീഡിയയിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ് വായനശാലക്ക് ഗാന്ധി പുസ്തകങ്ങൾ സമ്മാനമായി നൽകാൻ തീരുമാനിച്ചത്.

ഗാന്ധിജി ജനിച്ച് 150 വർഷങ്ങൾ പിന്നിടുമ്പോൾ ഗാന്ധിയൻ തത്ത്വങ്ങളുടെ അനുവാര്യത ലോകമെമ്പാടും ചർച്ച ചെയ്യപെടുന്നതും ഈ കാലഘട്ടത്തിൽ തീവ്ര ആശയതോടു കൂടി വന്ന ലെനിന്റെ പ്രതിമ തകർക്കപ്പെടുന്നതും നാം സാക്ഷിയാണ് എന്നദ്ദേഹം പറഞ്ഞു.

ജവഹർ ബാൽ മഞ്ച് ജില്ലാ കോ-ഓർഡിനേറ്റർ സജീവ് ജോർജ്, വാർഡ് വൈസ് പ്രസിഡണ്ട് അലി, ദേവൻ, അനസ്, രാഹുൽ, അനഘ, സാനിയ എന്നിവർ സന്നിഹിതരായിരുന്നു.

palakkad news
Advertisment