Advertisment

പാടത്ത് പുല്ലരിയുകയായിരുന്ന 19കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു, സദോഹരങ്ങള്‍ അറസ്റ്റില്‍

New Update

കിഷന്‍ഗഞ്ച് : കത്തികാട്ടി ഭീഷണിപ്പെടുത്തി 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ സഹോദരന്മാരായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലാണ് സംഭവം. പാടത്ത് പുല്ലരിയുകയായിരുന്ന 19 കാരിയെയാണ് പ്രതികള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

Advertisment

publive-image

പാടത്തു നിന്നും പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറിലേക്ക് വലിച്ചിഴച്ച് കയറ്റി, ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും, പ്രതികളായ മൂന്നു സഹോദരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു. കേസില്‍ അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കുമാര്‍ ആശിഷ് പറഞ്ഞു.

gang rape
Advertisment