ഡല്‍ഹിയിലെ ലൈംഗികത്തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് ഗൗതം ഗംഭീര്‍; വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ വഹിക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 31, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലൈംഗികത്തൊഴിലാളികളുടെ മക്കളെ സഹായിക്കാന്‍ മുന്‍ ദേശീയ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ സഹായിക്കുമെന്നാണ് ഗംഭീറിന്റെ പ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെ ഗംഭീര്‍ ഏറ്റെടുക്കും. ‘പാങ്ക്’ എന്ന് പേരിട്ടിരിക്കുന്ന തന്റെ പദ്ധതിപ്രകാരമാണ് ഗംഭീര്‍ ഇവരെ സംരക്ഷിക്കുന്നത്.

അടുത്തഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കും. അഞ്ചു മുതല്‍ 18 വയസു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി കൗണ്‍സിലിംഗ് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ഗംഭീര്‍ വ്യക്തമാക്കി.

സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഈ കുട്ടികളുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ ചെലവുകളെല്ലാം ഏറ്റെടുക്കുമെന്നാണ് ഗംഭീറിന്റെ പ്രഖ്യാപനം. സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും ഗംഭീര്‍ വ്യക്തമാക്കി.

×