Advertisment

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈറ്റിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് ജിസിസി സെക്രട്ടറി ജനറല്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഗള്‍ഫ് പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെ അന്ത്യമുണ്ടാക്കുന്നതിനായി നടത്തുന്ന ചര്‍ച്ചകള്‍ വിജയകരമാണെന്ന കുവൈറ്റ് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസിര്‍ അല്‍ മുഹമ്മദ് അല്‍ സബയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നയീഫ് അല്‍ ഹജ്‌റഫ്.

ഇത് ജിസിസിയുടെ ശക്തിയും യോജിപ്പും പ്രതിഫലിപ്പിക്കുന്നതായും ദൈവകൃപയോടെ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള നേതാക്കളുടെ കഴിവ് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭാവി പ്രതീക്ഷകളുടെയും അവസരങ്ങളുടേതുമാണ്. ജിസിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്തരിച്ച കുവൈറ്റ് അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബ നടത്തിയ ഇടപെടലുകളെ അല്‍ ഹജ്‌റഫ് അനുസ്മരിച്ചു. നിലവിലെ അമീറും മുന്‍ അമീര്‍ നടത്തിയ പരിശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ അല്‍ ഹജ്‌റഫ് അഭിനന്ദിച്ചു.

Advertisment