Advertisment

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

New Update

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇതില്‍ സാമൂഹിക പ്രശ്നമുണ്ട്. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായും കാണണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തില്‍ തുടര്‍ നടപടികളാലോചിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്‌ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. മത നേതാക്കളും എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സംവരണത്തില്‍ ആശങ്കയുള്ളത് മുസ്ലീം സംഘടനകള്‍ക്ക് മാത്രമല്ല. അതുകൊണ്ടാണ് എല്ലാ പിന്നോക്ക സംഘടനകളുമായി ആലോചിച്ച്‌ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പിന്നാക്കക്കാരുടെ സവരണത്തിന്റെ കടക്കല്‍ സംസ്ഥാന സര്‍ക്കാര്‍ കത്തി വച്ചുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു.

girl marriage age increase
Advertisment