Advertisment

ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ മുപ്പത്തിമൂന്നുകാരൻ തന്റെ മക്കളുടെ മുന്നിലിട്ട് പീഡിപ്പിച്ചു

New Update

ന്യൂഡൽഹി: ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ മുപ്പത്തിമൂന്നുകാരൻ പീഡിപ്പിച്ചു. തന്റെ മക്കളുടെ മുന്നിലിട്ടാണ് അയല്‍വാസിയായ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തു.

Advertisment

publive-image

ഇയാളുടെ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിമായ മക്കള്‍ക്കൊപ്പം കളിക്കാനാണ് ഒന്നര വയസ്സുകാരി പോയത്. ഒറ്റമുറി വീട്ടിൽ രണ്ടു മക്കളുടെ മുൻപിൽ വച്ച് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഈ സമയത്ത് പ്രതിയുടെ ഭാര്യ ടെറസ്സിലായായിരുന്നു.

വീട്ടിലെത്തിയ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവം കണ്ടതിനെത്തുടർന്നു മാതാവ് കുട്ടിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണു ലൈംഗികപീഡനം നടന്നതായി വ്യക്തമാകുന്നത്. പിന്നീട് ഇവര്‍ പോലീസില്‍ വിവരമറിക്കുകയായിരുന്നു.

Advertisment