Advertisment

ജലപ്രളയ സേവന പ്രവർത്തനങ്ങൾ എകോപിപ്പിച്ചു കൊണ്ട് ഓണലൈൻ പ്ലാറ്റ്ഫോം 'www.givehand.in'

New Update
Advertisment
നന്മയുടെ  ഒരു കൈ സഹായം നൽകാൻ, ' ഗീവ് ഹാൻഡ്  ' പ്രവർത്തനം ആരംഭിച്ചു.കേരളം ഇപ്പോൾ നേരിടുന്ന  ഈ  പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിരവധി  മലായാളി സുഹൃത്തുക്കൾ സഹായ സന്നദ്ധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു സാഹചര്യത്തിൽ, അത്തരം സേവന പ്രവർത്തനങ്ങൾ എകോപിപ്പിക്കാൻ വേണ്ടി  ഓൺലൈൻ പ്ലാറ്റഫോമായ ഗീവ് ഹാൻഡ്  ഏറ്റവും എളുപ്പമായ രീതിയാൽ സേവന , ആവിശ്യ വിവരങ്ങൾ ജനങ്ങളിലേക്ക്  എത്തിക്കുന്നു.

നിങ്ങൾ ഈ‌ സേവനം പ്രയോജനപ്പെടുത്താൽ ചെയ്യേണ്ടിയത്  ഇത്രമാത്രം:
1. www.give hand .in എന്ന വെബസൈറ്റിൽ കയറുക.
2. ആദ്യത്തെ പ്രധാന സെക്ഷനിൽ ,നിലവിൽ ലഭ്യമായ വിവരങ്ങൾ എന്ന തലക്കെട്ടിനു കീഴിലുള്ള രണ്ട്  ബട്ടണുകളാണ്  ഇവിടെയുള്ളത്.
ആദ്യത്തെ ബട്ടണായ നിലവിലെ ആവശ്യങ്ങളിൽ  ക്ലിക്ക്  ചെയ്താൽ
ജനങ്ങൾ ഇതുവരെ  പല മാധ്യമങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു  സഹായ ആവശ്യങ്ങൾ ഫോൺ നമ്പർ സഹിതം ജില്ല തിരിച്ച്  അറിയാൻ സാധിക്കും. സന്നദ്ധ പ്രവർത്തകർക്ക് ഇത് നോക്കി ആളുകളിൽ എത്തിക്കാൻ വളരെ  ഏളുപ്പമാകും.

publive-image

രണ്ടാമത്തെ ബട്ടണായ സഹായ സന്നദ്ധരിൽ ക്ലിക്ക്  ചെയ്താൽ
ഇതുവരെ  ഭക്ഷണവും, മരുന്നും മറ്റ് അനേക  അടിസ്ഥാന  വസ്തുക്കളും  നൽകാൻ  സന്നദ്ധരായ  വ്യക്തികളുടെയും  സന്നദ്ധ പ്രവർത്തകരുടെയും  ഏതൊക്കെ  സാധനങ്ങളാണ്  അവർ  നൽകാൻ തച്ചാറാകുന്നത്  എന്ന വിവരം  ജില്ല തിരിച്ച്, ഫോൺ നമ്പർ സഹിതം രേഖപ്പെടുത്തിയിരിക്കുന്നു.
ആവശ്യക്കാർക്ക്   അതിൽ നോക്കി സന്നദ്ധ വ്യക്തികളെ  വിളിക്കാവുന്നതാണ്.

publive-image

3.രണ്ടാമത്തെ  പ്രധാന  സെക്ഷനായ  പുതിയ വിവരങ്ങൾ നൽകാൻ  എന്ന  തല കെട്ടിന്  താഴെയുള്ള  രണ്ടു  ബട്ടണുകളിൽ സഹായം ആവശ്യപ്പെടാനും, സഹായം  നൽകുവാനും സാധിക്കും.

publive-image

കൂടുതൽ ആളുകളും  ഈ സേവനം  പ്രയോജനപ്പെടുത്തി, വിശന്നിരിക്കുന്നവരെയും, രോഗാവസ്ഥയിലിരിക്കുന്നവരെയും  സഹായിക്കാൻ പരിശ്രമിക്കുക. നിങ്ങൾ  ഗീവ് ഹാൻഡിന്റെ  സേവനം കഴിയുന്നത്ര ആളുകളിലും എത്തിക്കുക കേരളത്തിനു കൈത്താതാങ്ങാവുക. ഐ.ടി മേഖലയിലുള്ള ഒരു പറ്റം ചെറുപ്പക്കാരാണ്  'GIVE HAND' എന്ന ആശയം മുന്നോട്ട്  വച്ചിരിക്കുന്നത്.
Advertisment