Advertisment

ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ പള്‍മോണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി മിതമായ നിരക്കില്‍ നിന്‍ഡാനിബ് പുറത്തിറക്കുന്നു !

New Update

publive-image

Advertisment

കൊച്ചി: ഗവേഷണാധിഷ്ഠിത ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് പള്‍മണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി ഇന്ത്യയില്‍ നിന്‍ഡാനിബ് (നിന്റെഡാനിബ് 100, 150 മില്ലിഗ്രാം കാപ്സ്യൂളുകള്‍) പുറത്തിറക്കി.

ശ്വാസകോശരോഗ ചികിത്സയിലെ മുന്‍നിര കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ പള്‍മണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി മിതമായ നിരക്കില്‍ ബ്രാന്‍ഡഡ് ജനറിക് പതിപ്പ് പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയാണ്.

ഇത് രോഗികള്‍ക്ക് ചെലവ് കുറഞ്ഞ കൂടുതല്‍ ചികിത്സാ മാര്‍ഗങ്ങള്‍ നല്‍കുകയും കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരെ പ്രാപ്തരാക്കുകയും ചെയ്യും.

ഇഡിയോപതിക് (കാരണമറിയാത്ത) പള്‍മണറി ഫൈബ്രോസിസ് (ഐപിഎഫ്) ചികിത്സയില്‍ ഉപയോഗിക്കാനാണ് നിന്‍ഡാബിന് ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ശ്വാസകോശം കട്ടിയാകല്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ വടുക്കള്‍ ഉണ്ടാകുന്ന അവസ്ഥയാണ് പള്‍മണറി ഫൈബ്രോസിസ് (പിഎഫ്).

ഇത് വായു സഞ്ചികളിലൂടെയും രക്തപ്രവാഹത്തിലൂടെയും ഓക്സിജന്‍ കടന്നുപോകുന്നത് പ്രയാസകരമാക്കുന്നു. ശ്വാസം മുട്ടല്‍, വരണ്ട ചുമ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഐപിഎഫ് രോഗികളുടെ അതിജീവന നിരക്ക് വളരെ കുറവാണ്. രോഗനിര്‍ണയം കഴിഞ്ഞ് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജീവിക്കുന്നത് 20 മുതല്‍ 30 ശതമാനം വരെ ആളുകള്‍ മാത്രമാണ്.

ശ്വാസകോശ സംബന്ധമായ തകരാറാണ് മരണകാരണം. ഇന്ത്യയില്‍ 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയാണ് സാധാരണയായി ഐപിഎഫ് ബാധിക്കുന്നത്. ചികിത്സിച്ചില്ലെങ്കില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ മാത്രമേ രോഗികള്‍ക്ക് അതിജീവനം സാധ്യമാകൂ.

ഐപിഎഫ് കാലക്രമേണ വഷളാകുന്ന രോഗമാണ് എന്നതിനാല്‍, ചികിത്സ നേരത്തേ തുടങ്ങുന്നതും തുടര്‍ച്ചയായുള്ള ചികിത്സയും രോഗത്തിന്റെ പുരോഗതിയെ പരമാവധി മന്ദഗതിയിലാക്കുന്നു. അതിനാല്‍, ദീര്‍ഘകാലം നിര്‍ദ്ദിഷ്ട ചികിത്സ ഉറപ്പാക്കുന്നതിന് ചികിത്സാ ചെലവ് കുറഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

പരിമിതമായ ചികിത്സാ ഓപ്ഷനുകള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഇന്ത്യയില്‍ ഇന്റര്‍സ്റ്റീഷ്യല്‍ ശ്വാസകോശ രോഗങ്ങളുടെ ചികിത്സ വലിയ വെല്ലുവിളിയാണ്. പുതിയ ചികിത്സകളുടെ ഉയര്‍ന്ന വിലയും നിലവിലുള്ള ഓപ്ഷനുകളിലെ മരുന്നുകളുടെ അമിത ഉപയോഗവും രോഗികളെ പരിപാലിക്കുന്നത് പ്രയാസകരമാക്കുന്നു.

നിന്‍ഡാനിബ് അവതരിപ്പിക്കുന്നതിലൂടെ, ഇന്ത്യയിലെ രോഗികളുടെ ഗുളികകളുടെ എണ്ണവും ചികിത്സാച്ചെലവിന്റെ ഭാരവും ഗണ്യമായി കുറക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ രോഗികളുടെ പ്രത്യേകവും ബുദ്ധിമുട്ടുള്ളതുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആരോഗ്യസംരക്ഷണ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുകയും നവീകരിക്കുകയും ചെയ്യുന്നു; ഇന്ത്യ ഫോര്‍മുലേഷന്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ അലോക് മാലിക് പറഞ്ഞു.

glenmark
Advertisment