Advertisment

ആ നഗ്ന ചിത്രം അമേരിക്കയിലിരുന്ന് ഓണ്‍ലൈനായി സംവിധാനം ചെയ്തതെന്ന രാംഗോപാല്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍ വിശ്വസിക്കാനാകാതെ പോലീസ്. 'ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്' വിവാദം പുതിയ വഴിത്തിരിവില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഹൈദരാബാദ്: വിവാദമായ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന രാം ഗോപാല്‍ വര്‍മ്മ ചിത്രം വ്യാജമാണെന്ന വെളിപ്പെടുത്തല്‍ ഗുരുതരമായ വിവാദങ്ങള്‍ക്ക് വഴി തെളിയ്ക്കുമെന്ന് സൂചന.

ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ വഴി നഗ്നചിത്രം പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനിടെയാണ് ചിത്രം താന്‍ സംവിധാനം ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഹൈദരാബാദ് പോലീസിനോട് പറഞ്ഞത് .

publive-image

മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങിനിടെ മിയ മാല്‍ക്കോവയെ കാണാന്‍ ചെന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ജിഎസ്ടി ഷൂട്ടിംഗ് എന്ന പേരില്‍ പ്രചരിക്കുന്നതെന്നും വര്‍മ്മ പറഞ്ഞു.

എന്നാല്‍ സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയുകയും അതിനും മുന്‍പേ ചിത്രം വിവാദങ്ങളില്‍ നിറയുകയും ചെയ്തിട്ടും അന്നൊന്നും വര്‍മ്മ എന്തുകൊണ്ട് ഇക്കാര്യം നിക്ഷേധിച്ചില്ലെന്നത് പോലീസിനെയും കുഴയ്ക്കുന്നു. നഗ്നതയുടെ അതിപ്രസരമുള്ള നിരവധി ഗ്ലാമര്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സംവിധായകാന് രാം ഗോപാല്‍ വര്‍മ്മ.

publive-image

തന്റെ അറിവോ സമ്മതമോ കൂടാതെയാണ് അവര്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ സംവിധായകന്‍ പറഞ്ഞത് . ഓണ്‍ലൈനായാണ് സിനിമ സംവിധാനം ചെയ്തത്. ഷൂട്ടിങ് ലൊക്കേഷനില്‍ ഇല്ലായിരുന്നു. അമേരിക്കയിലുള്ളവരാണ് നിര്‍മ്മാതാക്കള്‍.

അമേരിക്കയിലും പോളണ്ടിലും വച്ചായിരുന്നു ചിത്രീകരണം - വര്‍മ്മ പറഞ്ഞു. അങ്ങനെയെങ്കില്‍ ആര്‍ക്കും എവിടെയും ഇരുന്ന് എന്ത് അശ്ലീലവും ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.

ഇലക്ട്രോണിക് മാധ്യമം വഴിയുള്ള അശ്ലീല പ്രചാരണത്തിന് ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിനുശേഷം രാംഗോപാല്‍ വര്‍മയുടെ ലാപ്ടോപ് വിശദമായ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തു. അടുത്തയാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

സിനിമയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കാണിച്ച് വനിതാ സംഘടനാപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് പോലീസ് ആര്‍ജിവിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സിനിമ വിമിയോയില്‍ റിലീസ് ചെയ്യുന്നതിന്റെ തലേദിവസമാണ് സംവിധായകനെതിരെ കേസ് എടുത്തത്.

indian cinema sunny leon miya
Advertisment