Advertisment

ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് സംവിധാനം ചെയ്തത് താനല്ലെന്ന് പൊലീസിനോട് രാം ഗോപാല്‍ വര്‍മ്മ

author-image
ഫിലിം ഡസ്ക്
New Update

ഹൈദരാബാദ്: വിവാദമായ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രം താന്‍ സംവിധാനം ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഹൈദരാബാദ് പോലീസിനോടാണ് ആര്‍ജിവിയുടെ വെളിപ്പെടുത്തല്‍. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്ന മിയ മാല്‍ക്കോവയെ കാണാന്‍ ചെന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ജിഎസ്ടി ഷൂട്ടിംഗ് എന്ന പേരില്‍ പ്രചരിക്കുന്നത്.

Advertisment

publive-image

തന്റെവ അറിവോ സമ്മതമോ കൂടാതെയാണ് അവര്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതെന്നും ചോദ്യം ചെയ്യലില്‍ സംവിധായകന്‍ പറഞ്ഞു. ഓണ്‍ലൈനായാണ് സിനിമ സംവിധാനം ചെയ്തത്. ഷൂട്ടിങ് ലൊക്കേഷനില്‍ ഇല്ലായിരുന്നു. അമേരിക്കയിലുള്ളവരാണ് നിര്‍മ്മാതാക്കള്‍. അമേരിക്കയിലും പോളണ്ടിലും വച്ചായിരുന്നു ചിത്രീകരണം. ആര്‍ജിവി പറഞ്ഞു.

ഇലക്ട്രോണിക് മാധ്യമം വഴിയുള്ള അശ്ലീല പ്രചാരണത്തിന് ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിനുശേഷം രാംഗോപാല്‍ വര്‍മയുടെ ലാപ്ടോപ് വിശദമായ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തു. അടുത്തയാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്

സിനിമയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കാണിച്ച് വനിതാസംഘടനാപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് പോലീസ് ആര്‍ജിവിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സിനിമ വിമിയോയില്‍ റിലീസ് ചെയ്യുന്നതിന്റെ തലേദിവസമാണ് സംവിധായകനെതിരെ കേസ് എടുത്തത്.

Advertisment