Advertisment

സ്വര്‍ണക്കടത്ത് കേസ്:  എന്‍ഫോഴ്സ്മെന്‍റ് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യത്തെ സംഭവം; എന്‍ഫോഴ്സ്മെന്‍റ് എന്തെല്ലാം ചോദിച്ചു എന്ന് ജലീല്‍ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റെന്നും അല്ലാതെ ചട്ടലംഘനത്തെക്കുറിച്ച്‌ അന്വേഷിക്കാനുള്ള സംഘമല്ലെന്നും സിപിഎമ്മുകാര്‍ മനസ്സിലാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്‍ഫോഴ്സ്മെന്‍റ് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.

Advertisment

publive-image

എന്‍ഫോഴ്സ്മെന്‍റ് എന്തെല്ലാം ചോദിച്ചു എന്ന് ജലീല്‍ വ്യക്തമാക്കണം. സത്യം വിജയിക്കും എന്ന ന്യായീകരണമാണ് ജലീല്‍ നടത്തുന്നത്. അഭിസാരികയുടെ ചാരിത്ര്യം ഇതിനേക്കാള്‍ നല്ലതെന്ന് ജലീല്‍ മനസ്സിലാക്കണം. താങ്കള്‍ സത്യവാന്‍ ആണെങ്കില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്ന് പറയണം . എന്തിന് സ്വകാര്യ വാഹനത്തില്‍ എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ അടുത്തേക്ക് പോയെന്ന് വ്യക്തമാക്കണം.

ജലീലിന് ജനങ്ങളോട് വിശദീകരിക്കാന്‍ ബാധ്യത ഉണ്ട്. ആരും ചോദ്യം ചെയ്‌തില്ല എന്ന് എന്തിന് മാധ്യമങ്ങളോട് കള്ളം പറഞ്ഞു. സ്വപ്നം സുരേഷിനെ ഏതെല്ലാം വിധത്തില്‍ ആണ് സഹായിച്ചതെന്ന് ജലീല്‍ പറയണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ താങ്കള്‍ക്ക് ഉള്ള പങ്കാളിത്തം എന്താണ് കോണ്സുലേറ്റിന്റെ ക്വുര്‍ആന്‍ അടങ്ങുന്ന കെട്ട് എങ്ങനെ ആണ് സിആര്‍ട്ടിന്റെ ഓഫിസിലേക്ക് കൊണ്ട് പോയത്

ലൈഫ് മിഷന്‍ തട്ടിപ്പ് ഉള്‍പ്പടെ പല ഇടപാടുകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ആണ്. ഇതില്‍ ജലീലിന്റെ പങ്ക് എന്താണെന്ന് വ്യക്തമാകേണ്ടതുണ്ട്. പ്രളയാനന്തരം വിവിധ മത, സന്നദ്ധ സ്ഥാപനങ്ങളിലേക്ക് കോടിക്കണക്കിന് രൂപ സാമ്ബത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഇത് ഇഡി അന്വേഷിക്കുന്നുണ്ട്. ഇതില്‍ ജലീലിന്റെ പങ്ക് എന്താണ്.

കള്ളന് കഞ്ഞി വയ്ക്കുക ആണ് മുഖ്യമന്ത്രി. ഇപി ജയരാജനെ താരതമ്യേന നിസാരമായ കേസ് വിജിലന്‍സ് കണ്ടെത്തിയപ്പോള്‍ ആണ് പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയത്. അതേ പിണറായി വിജയന്‍ അതീവ ഗൗരവം ഏറിയ കേസില്‍ ജലീലിനെ ചോദ്യം ചെയ്യുമ്ബോള്‍ നടപടി എടുക്കാത്തതെന്ത് കൊണ്ടാണ് ?

ജയരാജന് ഇല്ലാത്ത എന്ത് അനുകൂല്യം ആണ് ജലീലിന് മുഖ്യമന്ത്രി നല്‍കുന്നത്. ന്യൂജന്‍ സഖാവിനെ എന്ത് കൊണ്ടാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ജലീലിനൊപ്പം പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കാളിത്തം ഉണ്ട് എന്നുള്ളത് കൊണ്ടാണ് നടപടി എടുക്കാന്‍ പിണറായി വിജയന്‍ തയ്യാര്‍ ആകാത്തത്.

gold case
Advertisment