Advertisment

പണവും സ്വര്‍ണ്ണവും സ്വന്തം വീട്ടില്‍ നിന്നും അടിച്ചുമാറ്റി കാമുകനൊപ്പം ഒളിച്ചോടിയ യുവതി അ‌റസ്റ്റില്‍

New Update

മുംബൈ : പണവും 19 ലക്ഷം വില വരുന്ന ആഭരണങ്ങളും സ്വന്തം വീട്ടില്‍ നിന്നും മോഷ്ടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. മുംബൈ ഓഷിവാരയിലാണ് സംഭവം. പിതാവിന്റെ പണവും 19 ലക്ഷം വില വരുന്ന ആഭരണങ്ങളും മോഷ്ടിക്കാനാണ് യുവതിയും കാമുകനും പദ്ധതിയിട്ടത്. ഇരുവരേയും അറസ്റ്റ് ചെയ്തു.

Advertisment

publive-image

മുംബൈ വെര്‍സോവയിലെ സ്കൂളില്‍ പിടി അധ്യാപകനാണ് 35 കാരനായ കാമുകന്‍. പെണ്‍കുട്ടിക്ക് 21 വയസ്സാണ്. ജുലൈ 30 ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിടി അധ്യാപകനൊപ്പം മകള്‍ പോയതായിരിക്കാമെന്ന് പിതാവ് പറയുന്നു.

മകള്‍ക്കൊപ്പം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പത്ത് ലക്ഷം രൂപയും കാണാതായതായും ശ്രദ്ധയില്‍ പെട്ടു. ജുലൈ 23 ന് മകള്‍ ലോക്കറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ വീട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചെന്നും അവരുടെ സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കാനാണ് എന്നായിരുന്നു മകളുടെ വിശദീകരണം. സുഹൃത്തും കുടുംബവും അസുഖം മാറി തിരിച്ചെത്തിയാല്‍ സ്വര്‍ണം തിരിച്ചേല്‍പ്പിക്കണമെന്നും മകള്‍ പറഞ്ഞിരുന്നു.

മകള്‍ സ്വര്‍ണവും പണവുമായാണ് കാമുകനൊപ്പം പോയതെന്ന് തിരിച്ചറിഞ്ഞതോടെ, മോഷണത്തിനും പിതാവ് പരാതി നല്‍കി.പഞ്ചാബില്‍ നിന്നാണ് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഇരുവരേയും പിടികൂടിയത്.പിതാവിന്റെ പരാതിയില്‍ രണ്ടു പേരേയും പൊലീസ് അറസ്റ്റ് ചെയ്തു.

gold case
Advertisment