Advertisment

ബം​ഗാ​ളി​ലെ ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 33.5 കി​ലോ സ്വ​ര്‍​ണം പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

കോ​ല്‍​ക്ക​ത്ത:. ബം​ഗാ​ളി​ലെ സി​ലി​ഗു​രി​യി​ല്‍ ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 33.5 കി​ലോ സ്വ​ര്‍​ണം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി.ഏ​ക​ദേ​ശം 17.5 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Advertisment

publive-image

മ​ണി​പ്പൂ​രി​ലെ ഇ​ന്തോ-​മ്യാ​ന്‍​മ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗ​ന​ഗ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ട്ര​ക്ക്. നാ​ല് പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വാ​ഹ​നം ത​ട​ഞ്ഞ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ത​ങ്ങ​ള്‍ ഗോ​ഹ​ട്ടി​യി​ല്‍ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും ത​ങ്ങ​ളു​ടെ കൈ​വ​ശം അ​ന​ധി​കൃ​ത​മാ​യി യാ​തൊ​ന്നു​മി​ല്ലെ​ന്നും അ​വ​ര്‍ അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ കു​റി​ച്ച്‌ ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്

gold case
Advertisment