Advertisment

റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വില; പവന് 480 രൂപ വര്‍ധിച്ച് 38,500 കടന്നു; പത്ത് ദിവസം കൊണ്ട് വര്‍ധിച്ചത് പവന് രണ്ടായിരത്തോളം രൂപ!

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഓരോ ദിവസവും വിലയില്‍ വര്‍ധനവ് മാത്രമാണ് ഉണ്ടാകുന്നത്. ഇന്ന് പവന്‌ 480 രൂപ വര്‍ധിച്ച് വില 38,500 കടന്നു. ഒരു ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4825 രൂപയായി.

Advertisment

publive-image

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസം മുതല്‍ക്കാണ് വര്‍ധന തുടങ്ങിയത്. പത്ത് ദിവസം കൊണ്ട് പവന് രണ്ടായിരത്തോളം രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. 21 ദിവസത്തിനിടെ 2800 രൂപയാണ് ഉയര്‍ന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

gold price gold price increase
Advertisment