Advertisment

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; 38,000ലേക്ക്, ഒരാഴ്ചക്കിടെ 1800 രൂപ കുറഞ്ഞു

New Update

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ്. ഒരാഴ്ചക്കിടെ പവന് 1800 ഓളം രൂപയാണ് താഴ്ന്നത്. ഇന്ന് പവന് 320 രൂപ താഴ്ന്ന് സ്വര്‍ണവില 38,240 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും കോവിഡിനെതിരെയുളള ചികിത്സയില്‍ പ്രതീക്ഷ ഉയരുന്നതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Advertisment

publive-image

ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4780 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 42000 എന്ന പുതിയ ഉയരം കുറിച്ച ശേഷമാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

വീണ്ടും റെക്കോ്ര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറുന്ന ഘട്ടത്തിലായിരുന്നു ഇടിവ്. ഒരു ഘട്ടത്തില്‍ വീണ്ടും 40,000 കടന്ന് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും പിന്നീടും സ്വര്‍ണവില താഴേക്ക് തന്നെ പോകുന്നതാണ് കണ്ടത്.

ഓഗസ്റ്റ്‌ 18നാണ് വീണ്ടും സ്വര്‍ണവില 40000 തൊട്ടത്. ഒരാഴ്ചക്കിടെ ഏകദേശം 1800 രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

gold price gold price decrease
Advertisment