Advertisment

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; ഒരു പവന്‍ സ്വര്‍ണത്തിന് 41,320 രൂപയായി

New Update

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 41,320 രൂപയായി. 5165 രൂപയാണ് ഗ്രാമിന്റെ വില.  ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്.

Advertisment

publive-image

ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.

 

gold price gold price increase
Advertisment